|    Oct 23 Mon, 2017 4:05 am

പൊലിവ് കാര്‍ഷിക പുനരാവിഷ്‌കാര കൂട്ടായ്മയ്ക്ക് ഇന്ന് തുടക്കം

Published : 9th July 2016 | Posted By: SMR

തൊടുപുഴ: പൊലിവ് കാര്‍ഷിക പുനരാവിഷ്‌കരണം കുടുംബശ്രീ കൂട്ടായ്മയിലൂടെ എന്ന കാംപെയിന് ജില്ലയില്‍ ഇന്ന് തുടക്കമാകും.ശുദ്ധജലം,മാലിന്യസംസ്‌കരണം,വൃത്തിയുള്ള പരിസരം,നല്ല ജീവിതശൈലി,നല്ല ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌ക്കാരം വളര്‍ത്തുക എന്നതാണ് ലക്ഷ്യം.
ക്യാമ്പയിന്റെ ആദ്യപടിയായി ഇന്നും നാളെയും ജില്ലയിലെ 54 കുടുംബശ്രീ സിഡിഎസിലേയും 12,041 അയല്‍ക്കൂട്ടങ്ങള്‍ ബാലസഭ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി ഓരോ അയല്‍ക്കൂട്ട പരിധിയില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയില്‍ പച്ചക്കറി കൃഷി ഇറക്കി കാര്‍ഷിക വിപ്ലവം സാധ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.കൂടാതെ ഒരു അയല്‍ക്കൂട്ടം രണ്ട് ഫവലൃക്ഷത്തൈകളും ഒരു കറിവേപ്പിന്‍ തൈയും ലഭ്യമാകുന്ന പൊതു സ്ഥലത്ത് നടും.
ഓരോ കുടുംബത്തിനും ആവശ്യമായ ഭൂരിഭാഗം ആഹാര പദാര്‍ഥങ്ങളും പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നതിനും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി ഉപയോഗത്തില്‍ കൊണ്ടു വരുന്നതിനും പ്രാദേശിക ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതശൈലിയിലേക്ക് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഉയര്‍ത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആരോഗ്യം, പഞ്ചായത്ത്, മൃഗസംരക്ഷണം, ശുചിത്വമിഷന്‍, കുടുംബശ്രീ,കൃഷി, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക