|    Nov 24 Fri, 2017 1:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

താമരശ്ശേരി അപകടം:പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചു ജീവനുകള്‍

Published : 6th August 2017 | Posted By: fsq

താമരശ്ശേരി: കൊടുവള്ളി കരുവന്‍പൊയില്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി അടിവാരം കൈതപ്പൊയിലിലെ അപകടം. അപകടത്തില്‍  പൊലിഞ്ഞത് ഈ ഗ്രാമത്തിലെ ഒരൊറ്റ കുടുംബത്തിലെ അഞ്ചു ജീവനുകള്‍. അപകടം കേട്ടയുടന്‍ മരിച്ചവരെയും പരിക്കേറ്റവരെയും എത്തിച്ച മെഡിക്കല്‍ കോളജിലേക്ക് ഗ്രാമവാസികള്‍ ഒഴുകുകയായിരുന്നു. ജനാസ പൊതുദര്‍ശനത്തിന് വച്ചപ്പോഴും ഗ്രാമം മുഴുവന്‍ വിങ്ങിപ്പൊട്ടി. അഞ്ചു ജീവനുകള്‍ നഷ്ടപ്പെട്ട വാര്‍ത്ത കേട്ടപ്പോഴും ഗുരുതര പരിക്കേറ്റ മറ്റുള്ളവര്‍ക്കായി പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായവര്‍ രാത്രി വൈകിയും അടുത്ത ബന്ധുക്കളും നാട്ടുകാരും മെഡിക്കല്‍ കോളജിലുണ്ട്.  ഏത് തരത്തിലുള്ള സഹായവും ലഭ്യമാക്കാന്‍ മണ്ഡലം എല്‍എല്‍എ കാരാട്ട് റസാഖ്, സമീപ മണ്ഡലമായ കുന്ദമംഗലം എംഎല്‍എ പി ടി എ റഹീം, ജില്ലാ കലക്ടര്‍ എ വി ജോസ്, പോലിസ് കമ്മീഷണര്‍ കാളി രാജ് മഹേഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രദേശത്തെ ജനപ്രതിനിധികള്‍ എന്നിവര്‍ സജീവമായി രംഗത്തിറങ്ങി.  വടക്കേക്കര വീട്ടില്‍ അബ്ദുര്‍റഹിമാന്‍, ഭാര്യ സുബൈദ  ഇവരുടെ മക്കളായ ഷാജഹാന്‍,  സഫീറ, സഫീന എന്നിവരുടെ കുഞ്ഞുങ്ങളുമാണ് ദാരുണമായി മരിച്ചത്. ഇവരില്‍ രണ്ടു കുട്ടികള്‍ സംഭവസ്ഥലത്തും ഒരു കുട്ടി ആംബുലന്‍സിലുമാണ് മരണപ്പെട്ടത്.  ഉച്ചകഴിഞ്ഞ് രണ്ടരയോടെ കൈതപ്പൊയില്‍ തടിമില്ലിന് മുന്നിലെ വലിയ വളവിലായിരുന്നു അപകടം. വയനാട്ടിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചു വരുകയായിരുന്നു കുടുംബം. മുമ്പിലുണ്ടായിരുന്ന കാറിനെ മറികടന്ന ജീപ്പിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ജീപ്പിന് പിന്നിലേക്ക് പിറകെ വന്ന മറ്റൊരു കാറും ബസ്സും കൂടി ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന ജീപ്പില്‍ നിന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ രാത്രി തന്നെ സ്‌പെഷ്യല്‍ കേസായി പരിഗണിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.

Related Story…

അപകടം ബന്ധുവീട്ടില്‍ നിന്നു മടങ്ങുമ്പോള്‍

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക