|    Mar 24 Fri, 2017 12:02 am
FLASH NEWS

പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നാട്ടുകാരെ തഴഞ്ഞു

Published : 28th August 2016 | Posted By: SMR

മാനന്തവാടി: പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന ആരോഗ്യകേന്ദ്രത്തിന്റെ 51ാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്നു നാട്ടുകാര്‍ വിട്ടുനിന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യകേന്ദ്രത്തില്‍ മുന്‍കാലങ്ങളിലെല്ലാം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പ്രദേശവാസികള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാല്‍, പുതുതായി രൂപീകരിച്ച കമ്മിറ്റിയില്‍ അഞ്ചാംമൈലിലും കൊമ്മയാടും ഉള്ള മൂന്നു പേരെയാണ് രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ക്കു പുറമെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏതവസരത്തിലും ആശുപത്രിയുമായി ബന്ധപ്പെടാന്‍ കഴിയുന്ന പ്രദേശവാസികളെ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. ആരോഗ്യകേന്ദ്രത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നാട്ടുകാരെ അറിയിച്ചില്ലെന്നും പരാതി ഉയര്‍ന്നു. ആഘോഷ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് പ്രീത രാമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേന്ദ്രത്തിലെ ആദ്യകാല ഡോക്ടര്‍ പി നാരായണന്‍ നായര്‍, ആശുപത്രിക്കു വേണ്ടി സൗജന്യമായി ഭൂമി വിട്ടുനല്‍കിയവരുടെ പിന്‍തലമുറക്കാരായ സി അന്ത്രുഹാജി, കെ കെ മമ്മൂട്ടി മദനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് എല്‍സി, കെ കെ സി മൈമൂന, ഡോ. ടോജോ പി ജോയ്, തങ്കമ്മ യേശുദാസ്, കമര്‍ലൈല, സിദ്ദീഖ്, ഡോ. സജേഷ് സംസാരിച്ചു.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക