|    Nov 18 Sun, 2018 5:05 am
FLASH NEWS
Home   >  Life  >  Health  >  

‘പൊരിച്ച കോയീന്റെ മണം’ പരത്തുന്ന മെഴുകുതിരി

Published : 9th December 2016 | Posted By: frfrlnz

kfc-fried-chicken
കിങ്‌സറ്റണ്‍: കെഎഫ് സി ചിക്കന് ലോകം മെങ്ങും ആരാധകരാണ്. കെഎഫ്‌സി ചിക്കന്‍ കഴിക്കാത്തവര്‍ വിരളവും. ഇത്തവണ കെഎഫ്‌സി തങ്ങളുടെ ചിക്കന്റെ രുചി മെഴുകുതിരിയിലൂടെയാണ്് എത്തിക്കുന്നത്്. പൊരി്ച്ച കോഴിയുടെ മണംപരത്തുന്ന മെഴുകുതിരി വിപണിയിലെത്തിക്കാനാണ് കെഎഫ്‌സിയുടെ ന്യൂസിലന്റ് ഔട്ട്‌ലറ്റ് തീരുമാനിച്ചിരിക്കുന്നത്. തുട്ക്കമെന്ന നിലയില്‍ ഇത്തരത്തിലുള്ള 25 മെഴുകുതിരികളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വില്‍പ്പന നടത്താന്‍ വച്ചിരിക്കുന്നത്. ലേലത്തിലാണ് ഇവ വില്‍ക്കുക. ആവശ്യക്കാരുടെ എണ്ണമനുസരിച്ച് മെഴുകുതിരി ഒരു മിച്ച് വിപണിയിലിറക്കാനാണ്് കമ്പനിയുടെ ഉദ്ദേശം. മെഴുകുതിരി കത്തിക്കുമ്പോള്‍ റൂം മുഴുവന്‍ പൊരിച്ച കോഴിയുടെ മണം പരത്തും.
നേരത്തെ ഹോംങ്കോങ്ങില്‍ കഴിക്കാന്‍ പറ്റുന്ന നെയില്‍ പോളിഷും കെഎഫ്‌സി വിപണിയിലെത്തിച്ചിരുന്നു. ഇതിനും കോഴി പൊരിച്ച മണമായിരുന്നു. മുസ്‌ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുതെന്ന് ആവശ്യപ്പെട്ട് വാരണാസിയില്‍ ചില സംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. കെഎഫ്‌സി ചിക്കന്‍ ഹലാല്‍ ചിക്കനല്ല എന്ന കാരണമാണ് ചൂണ്ടികാണിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss