|    Nov 24 Fri, 2017 4:58 pm
FLASH NEWS

പൊയ്യ മുതല്‍ കൊച്ചുകടവ് വരെ വിജിലന്‍സ് വീണ്ടും പരിശോധന നടത്തി

Published : 10th November 2017 | Posted By: fsq

 

മാള: നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ വിജിലന്‍സ് വീണ്ടും പരിശോധന നടത്തി. തൃശ്ശൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് കീഴിലുള്ള വിജിലന്‍സ് ഡി വൈ എസ് പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് പരിശോധന നടത്തിയത്. പൊയ്യ മുതല്‍ ബി എം ബി സി ടാറിംഗ് നടത്തിയ കൊച്ചുകടവ് വരെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് നേരത്തെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2016 സപ്തംബര്‍ 20 ന് റോഡില്‍ പരിശോധന നടത്തിയിരുന്നു. റോഡില്‍ നിന്നെടുത്ത സാംപിളുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കി പരിശോധന റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി കേസെടുക്കുകയുമുണ്ടായി. കേസിന്റെ ഭാഗമായാണ് ഇന്നലെ വിജിലന്‍സ് സംഘമെത്തി വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചത്.  വ്യാപകമായി ഉണ്ടായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേത്തല സ്വദേശിയായ രാജനെന്നയാള്‍ തൃശ്ശൂര്‍ വിജിലന്‍സിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തി കേസ്സെടുത്തത്. ശേഖരിച്ച സാമ്പിളുകള്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക