|    Jan 19 Thu, 2017 1:55 am
FLASH NEWS

പൊയക്കര അബ്ദുര്‍റഹ്മാന്‍ ഹാജി സ്മാരക പാര്‍ക്ക് നശിക്കുന്നു

Published : 9th October 2016 | Posted By: SMR

കാസര്‍കോട്: നഗരസഭയുടെ ഉടമസ്ഥതയിലുള്ള തെരുവത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പൊയക്കര അബ്ദുര്‍റഹ്മാന്‍ ഹാജി സ്മാരക പാര്‍ക്ക് നശിക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പാര്‍ക്ക് ഏതാനും വര്‍ഷം മുമ്പ് നവീകരിച്ചത്. ട്രെയിന്‍ യാത്രക്കാര്‍ക്കും തദ്ദേശവാസികള്‍ക്കും വിശ്രമിക്കാനാണ് നഗരസഭ പാര്‍ക്ക് ഒരുക്കിയത്.
ചുറ്റുമതില്‍ കെട്ടി പാര്‍ക്കില്‍ ഇരിപ്പിടങ്ങളും കുട്ടികള്‍ക്ക് കളിക്കാന്‍ ഉപകരണങ്ങളും ഒരുക്കിയിരുന്നു. ചെടികളും പൂക്കളും നിര്‍മിച്ച് മനോഹരമാക്കിയിരുന്ന പാര്‍ക്കില്‍ സെക്യൂരിറ്റി ജീവനക്കാരനേയും നിയമിച്ചിരുന്നു. പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് വൈകീട്ട് ആസ്വദിക്കാന്‍ പാട്ട് കേള്‍പ്പിക്കാനുള്ള സംവിധാനങ്ങളും ഒരിക്കിയിരുന്നു.
എന്നാല്‍ നഗരസഭ തിരിഞ്ഞുനോക്കാതായതോടെ ഇത് ഇഴജന്തുക്കളുടെ താവളമാവുകയായിരുന്നു. മഴയും വെയിലുമേറ്റ് ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. പരിസരത്ത് മാലിന്യങ്ങള്‍ തള്ളിയതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. പാര്‍ക്കിനെ വിനോദ സഞ്ചാരികള്‍ക്ക് ഉപകാരപ്രദമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക