|    Feb 19 Mon, 2018 1:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊമ്പിളൈ ഒരുമൈ : റിലേ സത്യഗ്രഹം പുരോഗമിക്കുന്നു

Published : 1st May 2017 | Posted By: fsq

 

മൂന്നാര്‍: നിരാഹാരം അവസാനിപ്പിച്ച പൊമ്പിളൈ ഒരുമൈ സമരം രണ്ടാംഘട്ടത്തിലേക്ക്. ഇന്നലെ മുതല്‍ നേതാക്കളായ ഗോമതി, രാജേശ്വരി, കൗസല്യ, ശ്രീലത എന്നിവരാണ് റിലേയായി സത്യഗ്രഹം നടത്തുന്നത്. ആം ആദ്മി നേതാവ് സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തിയിട്ടുണ്ട്. നിരാഹാരം കിടന്നാല്‍ പോലിസ് അറസ്റ്റ്‌ചെയ്തു നീക്കുമെന്ന ഭീഷണി ഉള്ളതിനാലാണ് സമരത്തിന്റെ രീതി മാറ്റിയതെന്നാണ് പൊമ്പിളൈ ഒരുമൈയുടെ വാദം. ശനിയാഴ്ച സമരപ്പന്തല്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായിരുന്നു.  ഉച്ചയോടെ എത്തിയ വന്‍ പോലിസ് സന്നാഹം ബലപ്രയോഗത്തിലൂടെ പൊമ്പിളൈ ഒരുമൈ നേതാക്കളെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി രാത്രി വൈകി സമരപ്പന്തലില്‍ ഇവര്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് ഭക്ഷണം കഴിച്ച് നിരാഹാരം അവസാനിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss