|    Aug 22 Tue, 2017 9:08 am
FLASH NEWS

പൊന്‍കുന്നത്ത് നിയന്ത്രണംവിട്ട ബസ് പുരയിടത്തിലേക്ക് ഇടിച്ചുകയറി

Published : 28th October 2016 | Posted By: SMR

പൊന്‍കുന്നം: ഡിപ്പോയില്‍ നിന്ന് പുറത്തിറക്കുന്നതിനിടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് പുരയിടത്തിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഇടക്കുന്നം സ്വദേശി പി സി ചാക്കോ(53)യ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് വശത്താണു പൊന്‍കുന്നം ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ടാക്കാതെ കിടന്ന ബസ് ഇറക്കത്തില്‍ വച്ച് ഗിയറില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. കോട്ടയം വഴി തിരുവനന്തപുരത്തേക്കു പോവേണ്ടിയിരുന്ന സൂപ്പര്‍ഫാസ്റ്റ് ഇന്നലെ പുലര്‍ച്ചെ 5.50ന് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ബസ് സംസ്ഥാന പാതയും കടന്ന് എതിര്‍വശത്തുള്ള ചീരംവേലില്‍ സാലി ചെറിയാന്റെ പുരയിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതു നാലാം തവണയാണ് ഈ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറുന്നത്. ഡ്രൈവര്‍ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളൂ. റോഡിലെ ഓടയുടെ സമീപം സ്ഥാപിച്ചിരുന്ന സംരക്ഷണ തൂണും അപകടത്തില്‍ തകര്‍ന്നു. പൊന്‍കുന്നം പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക