|    Aug 19 Sat, 2017 9:13 am
FLASH NEWS

പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരിക്കുന്നു

Published : 1st December 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരിക്കുന്നു. ആധുനിക രീതിയില്‍ പണിയുന്ന കംഫര്‍ട്ട് സ്‌റ്റേഷനായി 4.75 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ അറ്റകുറ്റപണികള്‍ക്കായി അടച്ചിടേണ്ടി വന്നതോടെയാണ് കംഫര്‍ട്ട് സ്റ്റേഷന്റെ നവീകരണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കിയത്. ടാങ്കിലേക്കുള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലും ടൗണിലും ദുര്‍ഗന്ധം നിറഞ്ഞതോടെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടിയിരുന്നു. പുതിയ പൈപ്പിട്ട് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തുറന്നെങ്കിലും പൈപ്പ് ബ്ലോക്കായതോടെ വീണ്ടും പ്രവര്‍ത്തനം മുടങ്ങി. അടിക്കടി അടച്ചിടേണ്ടി വരുന്നതു യാത്രക്കാരെ വലച്ചതോടെ കംഫര്‍ട്ട് സ്റ്റേഷന്‍ അടിമുടി മാറ്റാന്‍ അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ കംഫര്‍ട്ട് സ്റ്റേഷനുള്ളിലെ ക്രമീകരണങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള ഫഌഷ് ടാങ്കുകള്‍ ഉള്‍പ്പെടെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ ഘടിപ്പിക്കും.സെന്‍സര്‍ ഉപയോഗിച്ച് ആവശ്യമായ വെള്ളം എപ്പോഴും ലഭ്യമാക്കുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്. പൊട്ടിപൊളിത്ത തറ  ൈ പാകി വൃത്തിയാക്കുന്നതിനും പദ്ധതിയുണ്ട്.അടച്ചു പൂട്ടിയ കംഫര്‍ട്ട് സ്റ്റേഷനില്‍ പണികള്‍ ഇഴഞ്ഞു നീങ്ങുന്നത് സ്്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് അടച്ച കംഫര്‍ട്ട് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പു മാത്രമാണ് പണികള്‍ ആരംഭിച്ചത്. ദിവസവും ആയിരക്കണക്കിനു യാത്രക്കാര്‍ എത്തുന്ന സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ പണികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് തുറക്കണമെന്നാണ് ആവശ്യമുയരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക