|    May 30 Tue, 2017 8:58 am
FLASH NEWS

പൊന്‍കുന്നം വിഎച്ച്എസ്ഇക്ക് കെട്ടിടം നിര്‍മിക്കും: എന്‍ ജയരാജ് എംഎല്‍എ

Published : 15th August 2016 | Posted By: SMR

പൊന്‍കുന്നം: പൊന്‍കുന്നം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 3 കോടി രൂപ മുടക്കി പുതിയ കെട്ടിടം നിര്‍മിക്കാന്‍  എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പിഡബ്ല്യുഡി വിഭാഗത്തിന് നിര്‍ദേശം നല്‍കി എന്‍ ജയരാജ് എംഎല്‍എ.
മൂന്ന് നിലകളിലായി പണിയുന്ന കെട്ടിടത്തിനു ലാബ് സൗകര്യവും മൂന്നാം നിലയില്‍ ഓഡിറ്റോറിയവും കംപ്യൂട്ടര്‍ ലാബ് സൗകര്യവും ഉള്ള കെട്ടിടവും നിര്‍മിക്കാനാണ് നിര്‍ദേശം. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം അഡ്വ. സുമേഷ് ആണ്ട്രൂസ്, ഷാജി നല്ലേപ്പറാമ്പില്‍, ലാജി മാടതനികുന്നേല്‍, പിഡബ്ല്യു ബി ല്‍ഡിങ് വിഭാഗം അസി. എന്‍ജിനീയര്‍ പി ആര്‍ മനീഷ്, സ്റ്റാഫ് സെക്രട്ടറി ബീന മധുകുമാര്‍, ജോര്‍ജുകുട്ടി പൂതകുഴി എന്നിവര്‍ എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day