|    Aug 21 Tue, 2018 4:14 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പൊന്മുഖം ശിവക്ഷേത്ര യോഗത്തിനിടെ ആര്‍എസ്എസ് ആക്രമണം

Published : 6th August 2018 | Posted By: kasim kzm

ചെര്‍പ്പുളശ്ശേരി: പൊന്മുഖം ശിവക്ഷേത്ര ആഘോഷം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനിടെ ആര്‍എസ്എസ് ആക്രമണം. രണ്ടു പേര്‍ക്ക് പരിക്ക്. സംഭവത്തിന്റെ പേരില്‍ 9 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
ക്ഷേത്രത്തിലെ വാവുബലി സപ്താഹം ആഘോഷത്തെപ്പറ്റി ആലോചിക്കാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. ദണ്ഡുകൊണ്ടു അടിയില്‍ പരിക്കേറ്റ അമ്പലത്തിങ്ങല്‍ ഉദയനാഥ് (48), പാപ്പിയില്‍ വേണുഗോപാല്‍ (45) എന്നിവരെ പരിക്കുകളോടെ ചെര്‍പ്പുളശ്ശേരി സഹ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസുകാര്‍ ആയുധങ്ങളുമായി കരുതിക്കൂട്ടി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പോലിസിനോട് പറഞ്ഞു. യോഗം തുടങ്ങിയ ഉടനെ ഉദയനാഥ്, വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇവര്‍ ഇതിനു കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് അടി തുടങ്ങിയത്.
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളതാണ് ക്ഷേത്രം. ചെര്‍പ്പുളശ്ശേരി പോലിസ് സ്ഥലത്തെത്തും ആശുപത്രിയിലുമെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. വെള്ളാരംപാറ അരുണ്‍, രതീഷ്, അല്ലിമംഗലംതൊടി നന്ദഗോപാലന്‍, പ്രകാശന്‍, പ്രജോഷ്, മുല്ലക്കല്‍ ജ്യോതിഷ്, പൂമരം പത്മകുമാര്‍, വിഷ്ണു, പൊന്മുഖം കളരി രാഘവന്‍ എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തു. പരിക്കേറ്റവരെ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുഹമ്മദ്ഷാഫി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നിവര്‍ സന്ദര്‍ശിച്ചു.ആര്‍എസ്എസുകാരല്ലാത്തവര്‍ ക്ഷേത്രത്തില്‍ വരരുതെന്ന് പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ലോക്കല്‍ കമ്മിറ്റി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss