|    Aug 15 Wed, 2018 7:54 pm
FLASH NEWS

പൊന്ന്യത്ത് വീട്ടില്‍ കറുത്ത സ്റ്റിക്കര്‍; മാഹിയില്‍ അജ്ഞാത ലിഖിതം

Published : 5th February 2018 | Posted By: kasim kzm

തലശ്ശേരി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വീടുകളിലും മറ്റും ജനല്‍ചില്ലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ തലശ്ശേരിയിലും ഇത്തരത്തിലുള്ള സംഭവം കണ്ടെത്തി. പൊന്ന്യം പറാങ്കുന്നില്‍ സബ് സ്‌റ്റേഷന് സമീപം കെ പി രാജന്റെ വീടിനു മുന്‍ഭാഗത്തെ നാല് ജനല്‍ചില്ലുകളിലാണ് കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ചതായി കാണപ്പെട്ടത്. രാജന് ചെന്നൈയിലാണ് ജോലി. ഭാര്യയും മക്കളുമാണ് ഈ വീട്ടില്‍ താമസം. സ്റ്റിക്കര്‍ പതിച്ച നിലയില്‍രാവിലെ മക്കളാണു കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരമറിയിക്കുകയും പോലിസെത്തി പരിശോധന നടത്തുകയും ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. മാഹി: കിടാരംകുന്ന് ആരിഫിന്റെ വീടിന്റെ ചുമരില്‍ വീണ്ടും അജ്ഞാത ലിഖിതം കണ്ടെത്തി. ഏറോ മാര്‍ക്ക് ചെയ്തതിന് ശേഷം +003 എന്ന് രേഖപ്പെടുത്തിയ നിലയിലാണ്. മൂന്ന് എന്നെഴുതിയത് ബംഗാളി ഭാഷയിലും. വീട്ടുടമ ഉടന്‍  പോലിസില്‍ പരാതി നല്‍കുകയും പോലിസെത്തി പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്രില്‍സിലെ പൂട്ടിന്മേല്‍ മണ്ണെണ്ണ ഒഴിച്ചതായി കണ്ടെത്തി. കഴിഞ്ഞ രണ്ടുദിവസം വീട്ടുകിണറ്റിലെ കയര്‍ അജ്ഞാതര്‍ മുറിച്ചുമാറ്റിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss