|    Dec 15 Fri, 2017 4:04 am
FLASH NEWS

പൊന്ന്യത്ത് ബസ് മതിലിലിടിച്ച് 18 പേര്‍ക്കു പരിക്ക്

Published : 2nd December 2017 | Posted By: kasim kzm

തലശ്ശേരി: സ്വകാര്യബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യാത്രക്കാരായ 18 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 3.45 ഓടെ പൊന്ന്യം സ്രാമ്പിയിലാണ് സംഭവം. തലശ്ശേരിയില്‍നിന്ന് ഇരിട്ടിയിലേക്കു പോവുകയായിരുന്ന കാസിനോവ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം ചാറ്റല്‍ മഴയുണ്ടായിരുന്നു. നിയന്ത്രണംവിട്ട ബസ് സമീപത്തെ മതിലിലിടിച്ചാണു നിന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ ഇടതുഭാഗത്തെ മുന്‍ചക്രം ഊരിത്തെറിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ പുകയും യാത്രക്കാരുടെ നിലവിളിയും ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു. തലശ്ശേരി ട്രെയിനിങ് കോളജ് ജീവനക്കാരി നിര്‍മലഗിരി മള്ളന്നൂരിലെ മാവില വീട്ടില്‍ നളിനി (52), കോഴിക്കോട് സ്വദേശിനിയും കൃഷിവകുപ്പ് ജീവനക്കാരിയുമായ മട്ടന്നൂര്‍ എ ഫോര്‍ അപാര്‍ട്ട്‌മെന്റിലെ അമ്പിളി (37), കാഞ്ഞിലേരി തെക്കെയില്‍ വീട്ടില്‍ രാജന്‍ നായര്‍ (69), മട്ടന്നൂര്‍ കീച്ചേരിയിലെ പുത്തന്‍പുരയില്‍ ഉമര്‍ (51), കാഞ്ഞിരോട് ഖദീജ മന്‍സിലില്‍ അനസ് (28), മട്ടന്നൂര്‍ കൊതേരിബൈജു നിവാസില്‍ സുധീര്‍ (38), പൊന്ന്യം കിടാരംകുന്ന് ഫാത്തിമ മന്‍സിലില്‍ ആഷിക് (27) എന്നിവരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചിറക്കരയിലെ പത്മാവതി (89), എളമ്പാറ പുത്തന്‍പുരയില്‍ ഭാരതി (60), മാലൂരിലെ കമറുദ്ദീന്‍ (38) ഷൈജു (48), ശ്രീലത (50), നക്വാഷ് (6), ഷീജ (30), ശ്രീധരന്‍ (40), ഷൈനി (36), എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അതുവഴി വാഹനത്തില്‍ വന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവമറിഞ്ഞ് കതിരൂര്‍ പോലിസെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക