|    May 25 Thu, 2017 4:16 pm
FLASH NEWS

പൊന്നും വില നല്‍കിയാലും സ്‌കൂള്‍ വിട്ടുനല്‍കില്ല: മാനേജര്‍

Published : 15th June 2016 | Posted By: mi.ptk

malaparamba-school-1

കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി നടന്നുകൊണ്ടിരിക്കെ സ്‌കൂള്‍ വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സ്‌കൂള്‍ മാനേജര്‍.പൊന്നും വില നല്‍കി വാങ്ങാമെന്ന് പറഞ്ഞാലും സ്‌കൂള്‍ വിട്ട് നല്‍കില്ലെന്ന് മാനേജര്‍ പികെ പത്മരാജന്‍ വ്യക്തമാക്കി. വിപണിവില നല്‍കിയാല്‍ സ്‌കൂള്‍ വിട്ടുതരാമെന്ന് മാനേജര്‍ നേരത്തെ പറഞ്ഞിരുന്നു.
സ്‌കൂള്‍ പ്രവര്‍ത്തനം ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജര്‍ നല്‍കിയ ഹര്‍ജിയില്‍ സ്‌കൂള്‍പൂട്ടാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയാണ് സ്‌കൂള്‍ പൂട്ടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day