|    Jun 24 Sun, 2018 6:46 am
FLASH NEWS

പൊന്നാമലയില്‍ തീപ്പിടിത്തം; 50 ഏക്കറിലധികം കൃഷി നശിച്ചു

Published : 15th January 2017 | Posted By: fsq

 

നെടുങ്കണ്ടം: പൊന്നാമലയില്‍ 50ല്‍ അധികം ഏക്കര്‍ കൃഷി നശിപ്പിച്ച് വന്‍ തീപ്പിടിത്തം. പൊന്നാമലയിലെ ഒരു മല മുഴുവനും സമീപത്തെ കൃഷി ഭൂമികളുമാണ് ചാരമായത്. സ്വകാര്യ വ്യക്തികളുടെ കൃഷിത്തോട്ടവും പാറ പുറമ്പോക്കും ഇതില്‍പ്പെടും. നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പൊന്നാമല കുരിശുപാറ റൂട്ടിലാണ് തീപ്പിടിത്തം. സജി പുല്ലാനിക്കാട്,ശ്രീധരന്‍ പള്ളത്തുപാറ,ജയന്‍ പള്ളിമനക്കാട് എന്നിവരുടെ രണ്ടേക്കര്‍ ഭൂമി വീതവും രവീന്ദ്രന്‍ പൊട്ടംപ്ലാക്കല്‍-5 ഏക്കര്‍, കാരിമലയില്‍ ബിനോയി, സജി എന്നിവരുടെ മൂന്നേക്കര്‍ വീതം കൃഷിഭൂമിയും ചാര്‍ളി തോണിക്കുഴിയുടെ ഒരേക്കറും ചേറ്റുവിളയില്‍ ദാസിന്റെ അരയേക്കര്‍ കൃഷിയുമാണ് കത്തിയത്. സ്വകാര്യ എസ്‌റ്റേറ്റിലും തീ പടര്‍ന്നു. കുരുമുളക്‌തോട്ടം, കാപ്പി,കൊക്കോ,റബര്‍,വാഴ തുടങ്ങിയ കൃഷികളാണ് നശിച്ചത്. ഇന്നലെ രാവിലെ 11 മണിമയാടെ ആരംഭിച്ച തീ വൈകീട്ട് ആറ് മണിയോടെയാണ് അണയ്ക്കാനായത്. ഉച്ചകഴിഞ്ഞ് തീപ്പിടിത്തം അറിഞ്ഞ നെടുങ്കണ്ടത്തെ അഗ്നിശമന സേനാംഗങ്ങള്‍ പൊന്നാമലയിലെത്തിയെങ്കിലും തീ പിടിച്ച സ്ഥലത്തേക്ക് വാഹനം കടത്തിക്കൊണ്ടുപോവാനായില്ല.  തുടര്‍ന്ന് അഗ്നിശമനസേന കാല്‍നടയായി സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ചപ്പുപയോഗിച്ച് തീ തല്ലി കെടുത്തുകയായിരുന്നു. അമ്പതേക്കറോളം കൃഷി ഭൂമിയും പാറപുറമ്പോക്കുമടക്കം പൊന്നാമല നിരപ്പുഭാഗവും മലമുകളുമാണ് കത്തിയത്. കൃഷിക്കാര്‍ കന്നുകാലി വളര്‍ത്താനായി നിരത്തിയിരുന്ന ഉണക്കപ്പുല്ലിനാണ് തീ പടര്‍ന്നത്. തീപ്പിടിത്തത്തിലെ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ബന്ധപ്പെട്ട അധികാരികള്‍ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss