|    Jul 23 Mon, 2018 5:08 pm
FLASH NEWS

പൊന്നാനി മോഡല്‍ മണല്‍ വില്‍പന ഇന്നുമുതല്‍ ; സുപ്രീംകോടതി ഉത്തരവായി

Published : 27th September 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി മോഡല്‍ മണല്‍ വില്പന ബുധനാഴ്ച പുനരാരംഭിക്കും. കിന്‍ഫ്രയിലെ ശുദ്ധീകരണപ്പാന്റില്‍ നിന്നും ശുദ്ധീകരിച്ച മണലാണ് വില്പന നടത്തുക. ഒരു മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന മണല്‍ വില്പനയാണ് സുപ്രീം കോടതി ഉത്തരവോടെ പുനരാരംഭിക്കുന്നത്. സുപ്രീം കോടതിയുടെ സ്‌റ്റേ വന്നതോടെ നിരവധി ലോഡ് മണലാണ് കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കിലും, തുറമുഖത്തുമായി കെട്ടിക്കിടക്കുന്നത്.പദ്ധതിക്കെതിരെ മണല്‍ മാഫിയ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പലപ്പോഴായി മണല്‍ മാഫിയയുടെ ഇടപെടല്‍ മൂലം മണലെടുപ്പ് മുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നത്. ഇതോടെയാണ് മണല്‍ വില്പന പുനരാരംഭിക്കുന്നത്. പൊന്നാനിയില്‍ 12,000 ടണ്‍ മണലാണ് പുഴയില്‍ നിന്നും എടുത്ത്  തുറമുഖത്ത് സംഭരിച്ചിരിക്കുന്നത്. ഈ മണലും ഉടന്‍ തന്നെ ശുദ്ധീകരണ ശാലയിലേക്ക് എത്തിക്കും. കുറഞ്ഞ വിലയില്‍ മണല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് പൊന്നാനി തുറമുഖ മണല്‍ പദ്ധതി. പദ്ധതി പുനരാരംഭിക്കുന്നതോടെ നിരവധി ഗുണഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാകും. സ്‌റ്റേ വരുന്നതിന് മുമ്പ് പണമടച്ച് രസീതി കൈപ്പറ്റിയവര്‍ ടോക്കണും, രസീതിയുമായി പോര്‍ട്ട് ഓഫീസിലെത്തണമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss