|    Jul 21 Fri, 2017 6:35 pm
FLASH NEWS

പൊന്നാനി മുനിസിപ്പല്‍ ഭരണസമിതി പ്രതിപക്ഷത്തെ അപമാനിച്ചതായി ആരോപണം

Published : 12th October 2016 | Posted By: Abbasali tf

പൊന്നാനി: പൊന്നാനിയിലെ മുനിസിപ്പല്‍ ഭരണസമിതി പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്നതായി പരാതി. നഗരസഭ നടപ്പിലാക്കുന്ന പല പരിപാടികളും പ്രതിപക്ഷത്തെ അറിയിക്കാതെയും യാതൊരുവിധ കൂടിയാലോചനകളുമില്ലാതെയും നടത്തുകയാണെന്ന് ആരോപണം. നഗരസഭയില്‍ ഒട്ടനവധി പാര്‍ട്ടി അനുഭാവികളെ ഏകപക്ഷീയമായി ഒട്ടനവധി പാര്‍ട്ടി ആശ്രിതരെ ജോലിക്കെടുത്തു, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി, പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനി, പെന്‍ഷന്‍ വിതരണ പരിപാടി തുടങ്ങിയവയെള്ളാം പ്രതിപക്ഷ കൗണ്‍സിലര്‍മാരെ താഴ്ത്തിക്കെട്ടാനും അപമാനിക്കാനും ഉപയോഗിക്കുന്നതരത്തിലായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. സ്ലെയ്റ്റും പെന്‍സിലും പ്രതിഭാസംഗമം എന്നീ പരിപാടികള്‍ എ വി ഹൈസ്‌കൂളില്‍ നടത്തിയതിലും ഇതേ രീതിയായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ആളാവാന്‍ ഒരു സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍മാനും, മുനിസിപ്പല്‍ ചെയര്‍മാനും പരസ്പരം മത്സരിക്കുകയാണെന്നും നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ച ചെയ്യുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സ്ലെയിറ്റും പെന്‍സിലും എന്ന വിദ്യാഭ്യാസ പരിപാടിയും പ്രതിഭാസംഗമവും നടത്തുന്നതായി സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയ ശേഷം പരിപാടി നടക്കുന്ന വാര്‍ഡിലെ കൗണ്‍സിലറുടെ പേരൊഴിവാക്കി നോട്ടീസ്സിറക്കിയത് ബോധപൂര്‍വ്വമാണെന്നാരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം പരിപാടി ബഹിഷ്‌കരിച്ചു. ഭരണസമിതിയുടെ രാഷ്ട്രീയ നാടകങ്ങളില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക