|    Dec 15 Fri, 2017 9:20 pm
FLASH NEWS

പൊന്നാനി മണ്ഡലത്തിലെ വികസനം : കരുത്തായത് രാഷ്ട്രീയത്തിനതീതമായ ഐക്യം – സ്പീക്കര്‍

Published : 31st October 2017 | Posted By: fsq

 

പൊന്നാനി: രാഷ്ട്രീയത്തിനതീതമായി  ഒന്നിച്ചു നിന്നതാണ് പൊന്നാനി മണ്ഡലത്തിന്റെ വികസനത്തിന് കരുത്തു നല്‍കിയതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഗുരുവായൂര്‍ സംസ്ഥാന പാത നവീകരണ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.സര്‍ക്കാറിന്റെ സഹായങ്ങള്‍ കൂടുതലായി ലഭ്യമായ കാലയളവാണ് കഴിഞ്ഞ ഒരു വര്‍ഷം. അടിസ്ഥാന മേഖലയായ റോഡ് നവീകരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കി കൊണ്ടുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. മണ്ഡലത്തിലെ എല്ലാ റോഡുകളും റബ്ബറൈസ്ഡ് ചെയ്യാനുള്ള ശ്രമത്തിലാണ്.രാഷ്ട്രീയത്തിനതീതമായി വികസന കാര്യങ്ങളില്‍ ഒന്നിച്ചു നിന്നതാണ് മണ്ഡലത്തിന്റെ വികസനത്തിന് കരുത്ത് പകര്‍ന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.മലപ്പുറംതൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാന പാത വീതി കൂട്ടി ബി.എം.ആന്റ് ബി.സി. ചെയ്യുന്ന പ്രവൃത്തികളുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം മാറഞ്ചേരി അത്താണി സെന്ററില്‍ നടന്നു.പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണിതങ്ങള്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ്കുഞ്ഞി, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ .സിന്ധു, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രേമ ജ സുധീര്‍, കുഞ്ഞിമോന്‍ പൊറാടന്‍, ടി. സത്യന്‍, ജില്ലാ പഞ്ചായത്തംഗം സമീറജ്ജയേടത്ത്, സുബൈദ ബക്കര്‍ ,എസ്.ഹരീഷ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക