|    Jan 17 Tue, 2017 6:32 am
FLASH NEWS

പൊന്നാനി നഗരസഭ; പദ്ധതിവിഹിതത്തിന്റെ 10 ശതമാനം മാലിന്യ സംസ്‌കരണത്തിന്

Published : 4th July 2016 | Posted By: SMR

പൊന്നാനി: നഗരസഭയില്‍ വാര്‍ഷിക പദ്ധതി വിഹിതത്തിന്റെ 10 ശതമാനം മാലിന്യ സംസ്‌കരണത്തിന് നീക്കിവയ്ക്കാന്‍ തീരുമാനിച്ചതായി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി അറിയിച്ചു. സ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിവിഹിതത്തിന്റെ 10 ശതമാനം മാലിന്യസംസ്‌കരണത്തിന് നീക്കിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിബന്ധനവയ്ക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പൊന്നാനി നഗരസഭ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.
തദ്ദേശസ്ഥാപനങ്ങളുടെ ഭൂരിഭാഗം ഫണ്ടും റോഡും പാലവും നിര്‍മിക്കാന്‍ വേണ്ടി മാത്രം ചെലവഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
മാലിന്യസംസ്‌കരണത്തെ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ഏറ്റെടുക്കണമെന്നാണ് മന്ത്രിയുടെ അഭിപ്രായം.
അതിനായി ഇനിമുതല്‍ പദ്ധതി വിഹിതത്തിന്റെ 10 ശതമാനം മാലിന്യസംസ്‌ക്കരണത്തിന് നിര്‍ബന്ധമായും ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കും. കേന്ദ്രീകൃതമായ പുതിയ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ കേരളത്തില്‍ ആലോചിക്കാന്‍ പോലുമാവില്ല. ഉറവിടത്തില്‍തന്നെ മാലിന്യം സംസ്‌കരിക്കണം. ഉറവിടത്തില്‍ മാലിന്യം സംസ്‌കരിക്കുന്നതിനെക്കുറിച്ച് പ്രസംഗിക്കുന്ന ഉേദ്യാഗസ്ഥരില്‍ പലരും സ്വന്തം വീടുകളില്‍ മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മിച്ചിട്ടില്ല. പദ്ധതിവിഹിതത്തിന്റെ 40 ശതമാനം ഉല്‍പാദനമേഖലയ്ക്ക് മാറ്റിവയ്ക്കണമെന്ന നിബന്ധന പല തദ്ദേശസ്ഥാപനങ്ങളും നേരത്തെ മുതല്‍ പാലിക്കുന്നില്ല. പൊന്നാനിയില്‍ 20 ശതമാനം മാത്രമാണ് ഉല്‍പ്പാദനത്തിന് നീക്കിവച്ചിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക