|    Dec 11 Mon, 2017 8:25 pm
FLASH NEWS

പൊന്നാനി നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : 2nd November 2016 | Posted By: SMR

പൊന്നാനി: നഗരസഭാ കൗ ണ്‍സില്‍ യോഗം പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു . തുടര്‍ന്ന് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഭരണപക്ഷത്തിന്റെ ചട്ട വിരുദ്ധമായ നടപടികളാണ് ബഹളത്തിന് കാരണം. വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് യോഗത്തില്‍ പ്രധാനമായും പ്രതിപക്ഷം ഉന്നയിച്ചത്. യു—ഡിഎഫ് കൗണ്‍സിലര്‍മാരെ മനപൂര്‍വം അപമാനിക്കാന്‍ നഗരസഭ ചെയര്‍മാനും സെക്രട്ടറിയും കൂട്ടുനില്‍ക്കുന്നെന്നും ആരോപിച്ചാണ് പ്രതിപക്ഷം കൗണ്‍സില്‍യോഗം ബഹിഷ്‌കരിച്ചത്. ഇതിന് പുറമെ ന്യൂനപക്ഷ സ്‌കില്‍ ഡവലപ്പ്‌മെന്റ് പദ്ധതി അട്ടിമറിച്ചതായും വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്തിയില്ലെന്നുമാണ്  പ്രതിപക്ഷം ആരോപിച്ചത്. മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് ഭരണ  പ്രതിപക്ഷം കൗണ്‍സിലിന് പുറത്ത് വച്ച് നിരന്തരം തര്‍ക്കങ്ങളിലായിരുന്നതിനാല്‍  ഇന്നലെ യോഗം തുടങ്ങിയതോടെ തന്നെ പരസ്പരം  ചേരി തിരിഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ഈ വിഷയത്തെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഏറെ നേരം കൗണ്‍സില്‍ഹാളില്‍ വാക്കേറ്റവും നടത്തി. ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഭരണപക്ഷം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.  എന്‍ പി നിസാര്‍ , ഉണ്ണികൃഷ്ണന്‍ പൊന്നാനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് . തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ പ്രതിപക്ഷ നേതാവ് എം—പി നിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, ആയിഷ അബ്ദു, സേതൂമാധവന്‍, വി —ചന്ദ്രവല്ലി, ഫസലു റഹ്മാന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക