|    Oct 21 Sat, 2017 4:11 pm
FLASH NEWS

പൊന്നാനി നഗരസഭാ ചെയര്‍മാനെതിരേ ആരോപണങ്ങളുമായി പ്രതിപക്ഷം

Published : 30th December 2015 | Posted By: SMR

പൊന്നാനി: നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിക്കെതിരെ കനത്ത ആരോപണവുമായി പ്രതിപക്ഷം. ഭരണത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച ഏഴിന പദ്ധതികളില്‍ പലതും തട്ടിപ്പാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും ആയിരം തെരുവ് വിളക്കുകളും ആറിടങ്ങളില്‍ ഹൈമാക്‌സ് വിളക്കുകളും സ്ഥാപിതുന്നത് പൂര്‍ത്തിയാക്കിയെന്നായിരുന്നു ഭരണപക്ഷത്തിന്റെ അവകാശ വാദം.
എന്നാല്‍ ഇത് നുണയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. നിലവിലെ സാഹചര്യത്തില്‍ മാസങ്ങള്‍ വേണം ഇതു യാഥാര്‍ത്ഥ്യമാകാനെന്നു പ്രതിപക്ഷം പറയുന്നു. ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നത് ഇനിയും തുടങ്ങാനായിട്ടില്ല. നഗരസഭ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന ഏഴ് പദ്ധതികളില്‍ ആറും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തുടങ്ങി വെച്ചവയാണെന്നും ഇക്കാര്യത്തില്‍ ചെയര്‍മാന്‍ കള്ളം പറയുകയാണെന്നും പ്രതിപക്ഷ കക്ഷി നേതാവ് നിസാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക