|    Jul 16 Mon, 2018 4:25 am
FLASH NEWS

പൊന്നാനി നഗരസഭാ ഓഫിസില്‍ വിജിലന്‍സ് പരിശോധന

Published : 28th September 2017 | Posted By: fsq

 

പൊന്നാനി: നിയമനങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ പൊന്നാനി നഗരസഭാ ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വിജിലന്‍സ് സംഘം പൊന്നാനി നഗരസഭാ കാര്യാലയത്തില്‍ പരിശോധനക്ക് എത്തിയത്.പൊന്നാനി നഗരസഭയിലെ വിവിധ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ പ്രതിപക്ഷ നേതാവ് എം പി നിസാര്‍ വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.മാനദണ്ഡങ്ങളും, നിയമ വ്യവസ്ഥകളും പാലിക്കാതെ 26  ഓളം താലക്കാലിക ജീവനക്കാരെ നഗരസഭയില്‍ നിയമിച്ചെന്നാണ് പരാതി. താല്‍ക്കാലിക ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്നതിനു പകരം നഗരസഭയിലെ ജീവനക്കാരുടെയും, കൗണ്‍സിലര്‍മാരുടെയും ബന്ധുക്കളെയും, സ്വന്തക്കാരെയും അനധികൃതമായി നിയമിച്ചെന്നും പരാതിയില്‍ പറയുന്നു. വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ നഗരസഭാ കാര്യാലയത്തില്‍ പരിശോധന നടത്തി. രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ നടപടി എടുക്കാനാണ് വിജിലന്‍സ് വിഭാഗത്തിന്റെ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss