|    Jan 19 Thu, 2017 7:57 am
FLASH NEWS

പൊന്നാനി നഗരസഭയുടെ സ്ലേറ്റും പെന്‍സിലും പദ്ധതിക്ക് തുടക്കം

Published : 13th October 2016 | Posted By: Abbasali tf

പൊന്നാനി: വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യം വച്ച് പൊന്നാനി നഗരസഭ സ്ലേറ്റും പെന്‍സിലും എന്ന പദ്ധതിക്ക് രൂപം നല്‍കി. പദ്ധതിയുടെ ഉദ്ഘാടനം  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിവേദിത എന്ന കുരുന്നിന്റെ വായില്‍ അരിയില്‍ ആദ്യാക്ഷരമെഴുതി നിര്‍വഹിച്ചു.പൊന്നാനി നഗരസഭയിലെ സര്‍ക്കാര്‍, ഏയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിക്ക് നഗരസഭ രൂപം നല്‍കിയത്.പ്രാഥമിക വിദ്യാലയത്തില്‍ നിന്നും യുപി ക്ലാസുകളിലേക്ക് പ്രവേശിക്കുമ്പോഴേക്കും ഭാഷ, ഗണിതം, ഇംഗ്ലിഷ്, ശാസ്ത്രം, എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികളെ മിടുക്കരാക്കുന്ന പദ്ധതിയാണ് പൊന്നാനി യുആര്‍ സി യുടെ സഹകരണത്തോടെ നടപ്പാക്കുന്നത്.പൊന്നാനിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ നല്ലൊരു പങ്കും വിദ്യാര്‍ഥികള്‍ ഈ വിഷയങ്ങളില്‍ വട്ടപ്പൂജ്യമാണെന്ന് കണ്ടെത്തിയതോടെയാണ് നഗരസഭ ഉയര്‍ത്തെഴുന്നേറ്റത്.പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍ നല്‍കാന്‍ തുടങ്ങി.പുതിയ മൊഡ്യൂളുകള്‍ തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് നല്‍കി പഠന നിലവാരം മെച്ചപ്പെടുത്തും.നാലാം ക്ലാസ് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ വിഷയങ്ങളിലും ഗുണനിലവാരമുള്ള വിദ്യാര്‍ഥികളായിരിക്കും പുറത്തിറങ്ങുക.നഗരസഭയിലെ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്  കരസ്ഥമാക്കിയ വിദ്യാര്‍ഥികളുടെ പ്രതിഭാ സംഗമവും പൊന്നാനി ഏവി ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലെ ഇടശ്ശേരി മാവിന്‍ ചുവട്ടില്‍  ചേര്‍ന്നു.പ്രതിഭ സംഗമം നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക