|    Sep 26 Wed, 2018 8:07 am
FLASH NEWS

പൊന്നാനി നഗരസഭയുടെ ശാസ്ത്രീയ സര്‍വേക്ക് ജില്ലാ കലക്ടറുടെ കൈയടി

Published : 28th August 2018 | Posted By: kasim kzm

പൊന്നാനി: പ്രളയാനന്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനി നഗരസഭ നടത്തുന്ന ശ്രമങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ നിറഞ്ഞ കൈയടി. പൊന്നാനി നഗരസഭയില്‍ നടന്നു കൊണ്ടിരിക്കുന്ന പുത്തന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള പ്രളയ ദുരന്ത കണക്കെടുപ്പ് ജില്ലാ കലക്ടര്‍ അമിത് മീണയുടെ മുമ്പാകെ നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി ഇന്നലെ സമര്‍പ്പിച്ചു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഭ്യര്‍ത്ഥന മാനിച്ച് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കും ഇന്‍ഫോസിസും ചേര്‍ന്നാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജിലെ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍, ലെന്‍സ് ഫെഡ് തുടങ്ങിയവരാണ് വോളന്റിയേഴ്‌സായി പ്രവര്‍ത്തിച്ചത്. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും പൊന്നാനി നഗരസഭ നടത്തുന്ന ഇടപെടലുകള്‍ കൃത്യമായി തിരിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ സമാന രീതി ജില്ല മുഴുവന്‍ നടപ്പിലാക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചു.
ദുരിതാശ്വാസ ക്യാംപുകളെ ഇടക്കാല സഹവാസ സങ്കേതം എന്ന് പേരിട്ടത് പൊന്നാനി നഗരസഭയാണ്. സംസ്ഥാനം ഏറെ ശ്രദ്ധിക്കപ്പെട്ട ഈ മാറ്റം പ്രശസ്ത സിനിമാ താരം റീമ കല്ലിങ്കല്‍ ഫേസ് ബുക്ക് പേജിന്റെ കവര്‍ ഫോട്ടോയാക്കിയാണ് പിന്തുണ നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞിയുടെ കൃത്യമായ ഇടപെടലാണ് ജില്ലാ കലക്ടറുടെ കൈയടിവരെ നേടിക്കൊടുക്കാന്‍ ഇടയാക്കിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സ്പീക്കര്‍ പ്രഖ്യാപിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss