|    Mar 30 Thu, 2017 12:31 pm
FLASH NEWS

പൊന്നാനി തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കപ്പലില്‍ കോസ്റ്റ്ഗാര്‍ഡ് പരിശോധന തുടങ്ങി

Published : 1st September 2016 | Posted By: mi.ptk

korean-ship

മലപ്പുറം: പൊന്നാനി തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കൊറിയന്‍ കപ്പലില്‍ കോസ്റ്റ്ഗാര്‍ഡ് പരിശോധന തുടങ്ങി. ദിവസം മുഴുവന്‍ പരിശോധന നടത്തും. എന്‍ജിന്‍ ഓയില്‍ തീര്‍ന്നതാണ് കപ്പല്‍ തീരത്ത് കുടുങ്ങാന്‍ കാരണമെന്നാണ് സൂചന.
മത്സ്യത്തൊഴിലാളികളാണ് കടലില്‍ ദുരൂഹ സാഹചര്യത്തില്‍ കപ്പല്‍ കണ്ടെന്ന് പൊന്നാനി പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പൊന്നാനി സിഐ കപ്പലിലെ എന്‍ജിനിയറെയും മറ്റൊരാളെയും കരയിലെത്തിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. കപ്പലില്‍ നിന്ന് ഇറക്കികൊണ്ടുവന്നവരില്‍ ഒരാള്‍ പഞ്ചാബ് സ്വദേശിയും മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. കൊറിയയില്‍ നിന്ന് വാങ്ങി ദുബായിലേക്ക് കൊണ്ടുപോകുകയാണ് കപ്പലെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. കപ്പലില്‍ മറ്റ് യാത്രക്കാരാരും തന്നെ ഇല്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day