|    Jan 22 Sun, 2017 1:32 pm
FLASH NEWS

പൊന്നാനി താലൂക്കില്‍ വാഹന പരിശോധന: 63,000 രൂപ പിഴ ഈടാക്കി

Published : 30th July 2016 | Posted By: SMR

പൊന്നാനി: പൊന്നാനി താലൂക്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ 28നു നടന്ന വാഹന പരിശോധനയില്‍ ആകെ 187 കേസുകളിലായി 63000 രൂപ പിഴ ഈടാക്കി.  ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ച 60 ഇരുചക്രവാഹനങ്ങള്‍ പിടികൂടി.
ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 37 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 13 പേര്‍ക്കെതിരെയും നടപടി എടുത്തു.  ഫെയര്‍ മീറ്റര്‍ ഘടിപ്പിക്കാത്ത അഞ്ച് ഓട്ടോറിക്ഷകളും നിയമവിരുദ്ധമായി നമ്പര്‍ പ്ലേറ്റ് വച്ച എട്ട് വാഹനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.  രജിസ്‌ട്രേഷന്‍ കാലാവധി തീര്‍ന്ന 10 വാഹനങ്ങള്‍ക്കെതിരെയും അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ച അഞ്ച് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.  ടാക്‌സ് അടയ്ക്കാത്ത എട്ട് വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാത്ത 13 വാഹനങ്ങളും പിടികൂടി.  മറ്റു 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ അല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു.  ടാക്‌സ് അടയ്ക്കാതെയും രണ്ടു മാസമായി പെര്‍മിറ്റില്ലാതെയും സര്‍വീസ് നടത്തിയിരുന്ന ചാലിയം – എടപ്പാള്‍ റൂട്ടിലോടുന്ന ബസ് കസ്റ്റഡിയിലെടുത്തു.
ഷാക്കിള്‍ പിന്‍ ചെയ്‌സിസില്‍ നിന്നും ഊരിപ്പോവാറായ അവസ്ഥയില്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയിരുന്ന ബസ് കസ്റ്റഡിയിലെടുക്കുകയും റിപ്പയര്‍ ചെയ്തതിനു ശേഷം മാത്രം സര്‍വീസ് നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.  ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡോര്‍ തുറന്ന് സര്‍വീസ് നടത്തിയിരുന്ന ഒരു ബസ് പിടികൂടി.  കണ്ടക്ടടര്‍ ലൈസന്‍സ് ഇല്ലാത്ത മൂന്ന് കേസുകളും ടിക്കറ്റ് കൊടുക്കാത്ത ഒരു കേസും ഓവര്‍ലോഡ് കയറ്റിയ ഒരു കേസും രജിസ്റ്റര്‍ ചെയ്തു.  എമര്‍ജന്‍സി എക്‌സിറ്റ് ബ്ലോക്ക് ചെയ്ത ആറ് ബസുകള്‍ക്കെതിരെയും നടപടി എടുത്തു.  വരും ദിവസങ്ങളിലും പരശോധന നടത്തുമെന്ന് മധ്യമേഖലാ എന്‍ഫേഴ്‌സ്‌മെന്റ് ആര്‍ടിഒ എം പി അജിത്കുമാര്‍ അറിയിച്ചു.
മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡിലെ എവിഐ മാരായ സനല്‍കുമാര്‍, അനുമോദ്കുമാര്‍, തൃശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എംവിഐമാരായ എം ഗിരീഷ്, എംആര്‍ ബാബു, പൊന്നാനി സബ് ആര്‍ടി ഓഫിസിലെ എം—വിഐ പ്രദീകുമാര്‍ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക