|    Nov 19 Mon, 2018 10:31 am
FLASH NEWS

പൊന്നാനി താലൂക്കില്‍ ഇനി രണ്ട് ക്യാംപുകളിലായി 52 കുടുംബങ്ങള്‍

Published : 27th August 2018 | Posted By: kasim kzm

പൊന്നാനി: പൊന്നാനി താലൂക്കില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ദുരിതാശ്വാസ ക്യാംപുകളിലായി 52 കുടുംബങ്ങള്‍ മാത്രം. 20 ദുരിതാശ്വാസ ക്യാംപുകളിലായി 4226 കുടുംബങ്ങളാണ് ഇതുവരെ പാര്‍ത്തിരുന്നത്. പുനരിധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയതോടെയാണു ദുരിതബാധിതര്‍ സ്വന്തം വീടുകളിലേയ്‌ക്കൊഴിഞ്ഞു പോയത്. പൊന്നാനി നഗരസഭയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ചമ്രവട്ടം ഈശ്വരമംഗലം ക്യാംപിലും പെരുമ്പടപ്പ് കെഎംഎം സ്‌കൂളിലുമാണു ക്യാംപുകളിലുമായാണു ദുരിതബാധിതര്‍ ഇപ്പോള്‍ കഴിയുന്നത്. സ്‌കൂള്‍ തുറക്കും മുമ്പ് പെരുമ്പടപ്പിലെ ക്യാംപിലുള്ളവരെ ഈശ്വരമംഗലം ക്യാംപിലെത്തിക്കും. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരും ഭാഗികമായി തകര്‍ന്ന് താമസിക്കാന്‍ കഴിയാത്ത കുടുംബങ്ങളുമാണ് ഇപ്പോള്‍ ക്യാംപില്‍ കഴിയുന്നത്. പ്രളയദുരന്തം ജില്ലയില്‍ 12.5 ലക്ഷം പേരെ ബാധിച്ചതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 116 വില്ലേജുകളെയാണ് പ്രളയം ബാധിച്ചത്. 23 വില്ലേജുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. ഏറനാട് താലൂക്കിലാണ് കനത്ത നാശനഷ്ടം നേരിട്ടത്. കനത്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 17 വില്ലേജുകളിലാണ് പ്രളയം ദുരന്തം വിതച്ചത്. ജില്ലയില്‍ മാത്രം പ്രളയത്തില്‍ മരിച്ചത് 47 പേരാണ്.585 കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 424 വീടുകളാണ് ജില്ലയില്‍ ഭാഗികമായി തകര്‍ന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss