|    Aug 20 Sun, 2017 9:49 am

പൊന്നാനി താലൂക്കാശുപത്രി : ഒപിയില്‍ സഹായിക്കാന്‍ കോളജ് വിദ്യാര്‍ഥികളും

Published : 13th August 2017 | Posted By: fsq

 

പൊന്നാനി: ദിവസവും മുവ്വായിരത്തിലധികം രോഗികള്‍ ചികിത്സക്കെത്തുന്ന പൊന്നാനി താലൂക്കാശുപത്രിയില്‍ ഒപി യില്‍ സഹായത്തിന് കോളേജ് വിദ്യാര്‍ത്ഥികളും. പൊന്നാനി സ്‌കോളര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഒപി യില്‍ ചീട്ടെഴുതാന്‍ ബുധനാഴ്ച മുതല്‍  സഹായത്തിനെത്തുക.മതിയായ നഴ്‌സുമാര്‍ ഇല്ലാത്ത താലൂക്കാശുപത്രിയില്‍ ഒപി ചീട്ടെഴുതാന്‍ രണ്ട് നഴ്‌സുമാരുടെ സേവനമാണ് നിലവിലുള്ളത്.  .കോളേജിലെ കുട്ടികള്‍ ഒ പി യില്‍ സഹായവുമായി എത്തുന്നതോടെ ഈ രണ്ട് നഴ്‌സുമാരുടെ സേവനം ആശുപത്രിക്ക് ലഭിക്കും. 1965 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് താലൂക്കാശുപത്രിയില്‍ നഴ്‌സുമാരെ നിയമിച്ചിട്ടുള്ളത്. ഇതിനാല്‍ തന്നെ ജീവനക്കാരുടെ കുറവ് ആശുപത്രിയില്‍ നിരവധി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 15 ഓളം നഴ്‌സുമാരുടെ കുറവാണ് താലൂക്കാശുപത്രിയിലുള്ളത്. കോളജ് കുട്ടികളുടെ പുതിയ തീരുമാനം രോഗികള്‍ക്ക് മാത്രമല്ല ആശുപത്രി അധികൃതര്‍ക്കും വലിയൊരു ആശ്വാസമാണ് ഉണ്ടാക്കുക. രാവിലെ 9 മണിമുതല്‍ ഒരു മണിവരെയും 2 മണി മുതല്‍ നാല് മണിവരെയും രണ്ട് വിഭാഗങ്ങളിലായാണ് കോളേജ് കുട്ടികള്‍ ഒപിയില്‍ സഹായത്തിനെത്തുക. കോളേജിലെ സോഷ്യല്‍ ഫോറത്തിന്റെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളത്. ഓരോ ദിവസവും നാല് കുട്ടികള്‍ വീതം ആശുപത്രിയില്‍ സേവനത്തിനെത്തും. ഒരു മാസം വരെയാണ് ആശുപത്രിയില്‍ കോളേജ് കുട്ടികള്‍ സഹായത്തിനുണ്ടാവുക. ഇതാദ്യമായാണ് ചൊന്നാനി താലൂക്കാശുപത്രിയില്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി കോളജ് കുട്ടികള്‍ എത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക