|    Jul 21 Fri, 2017 4:24 pm
FLASH NEWS

പൊന്നാനി താലൂക്കാശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം ശക്തം

Published : 13th July 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെ രോഗികളുടെ ദുരിതങ്ങള്‍ക്ക് ഇനിയും അറുതിയായില്ല. ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണ്ണയിക്കണമെന്ന ആവശ്യം ശക്തമായി .മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കാശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ദിനംപ്രതി ശരാശരി 2000 രോഗികളാണ് ഒപിയിലെത്തുന്നത്. മണിക്കൂറുകളോളം കാത്തു നിന്നാണ് രോഗികള്‍ക്ക് ഓ പി.ടിക്കറ്റ് ലഭിക്കന്നത്.തുടര്‍ന്ന് ഡോക്ടറെ കാണാനും മണിക്കൂറുകളോളം കാത്തു നില്‍ക്കണം .ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് രോഗികളുടെ ക്യൂ മണിക്കൂറുകളോളം നീളാന്‍ കാരണമാകുന്നത്. 1965 ല്‍ ആശുപത്രിക്കനുവദിച്ച സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.ഇതില്‍ പാറ്റേണ്‍ പ്രകാരം 22 ഡോക്ടര്‍മാരാണ് നിലവില്‍ വേണ്ടത്. എന്നാല്‍ 19 ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്.ദിനംപ്രതി ശരാശരി മൂന്ന് ഡോക്ടര്‍മാര്‍ കാഷ്യല്‍ ഹോളിഡയിലുമായിരിക്കും. രാത്രി ഡ്യൂട്ടിയിലുണ്ടാവുന്ന രണ്ട് ഡോക്ടര്‍മാരുടെ സേവനം പകല്‍ സമയങ്ങളില്‍ ലഭിക്കുകയുമില്ല. ഈ കണക്ക് പ്രകാരം രണ്ടായിരത്തോളം രോഗികളെ ചികിത്സിക്കാന്‍ വെറും പതിമൂന്നോ, പതിനാലോ ഡോക്ടര്‍മാരാണ് ഉണ്ടാവുക. ഇതില്‍ പ്രസവത്തിനും, വാര്‍ഡ് പരിശോധനയും പോകുന്ന ഡോക്ടര്‍മാര്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പത്തില്‍ താഴെ ഡോക്ടര്‍മാരാണ് ഒ.പി  വിഭാഗത്തില്‍ തിരക്കേറിയ സമയത്തുണ്ടാവുക.ഇതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കന്നത്. രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കാഷ്യല്‍ ലീവ് എടുക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.കൂടാതെ താലൂക്കില്ലലെ മിക്കവരും ആശ്രയിക്കുന്ന ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്. 30ലേറെ ഡോക്ടര്‍മാര്‍ ഒരേ സമയം സേവനമനപ്പിച്ചാല്‍ മാത്രമെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക