|    May 26 Fri, 2017 10:31 pm
FLASH NEWS

പൊന്നാനി താലൂക്കാശുപത്രി വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

Published : 6th September 2016 | Posted By: SMR

പൊന്നാനി:   പൊന്നാനി മണ്ഡലത്തിലെ ആരോഗ്യമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങി. ഇതിന്റെ ആദ്യ പടിയായി പൊന്നാനി താലൂക്കാശുപത്രിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് ഡി എം ആര്‍ സി യുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഡിഎംആര്‍സി തലവന്‍ മെട്രോമാന്‍  ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം താലൂക്കാശുപത്രി സന്ദര്‍ശിച്ചു.
മാസ്റ്റര്‍ പ്ലാന്‍ എത്രയും വേഗത്തില്‍ തയാറാക്കി താലൂക്കാശുപത്രിയുടെ ഭൗതിക വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്  സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍  തീരുമാനിച്ചതു പ്രകാരമാണ് ഇ ശ്രീധരന്റെ സന്ദര്‍ശനം.
മണ്ഡലത്തിലെ താലൂക്കാശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പുതുപൊന്നാനി ആയുര്‍വേദ ആശുപത്രി, വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നടപടികളാണ് തുടങ്ങി വെച്ചിട്ടുള്ളത്.  താലൂക്കാശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായാണ് ഇന്നലെ  മെട്രോ മാന്‍ ഇ ശ്രീധരന്‍ ,ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ എ എസ് ,ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: ജഗദിഷന്‍ എന്നിവര്‍ അടങ്ങുന്ന സംഘം   താലൂക്കാശുപത്രിയിലെത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആരംഭിച്ചത്. നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയുകയും ഇ ശ്രീധരന്‍ ചര്‍ച്ച നടത്തി. പഴയ കെട്ടിടം ആശുപത്രി വികസന സമിതി നേരിട്ട് പൊളിക്കുകയാണ് ചെയ്യുക.
പഴയ കെട്ടിടം പൊളിക്കാന്‍ കരാറുകാരന്‍ ആരും ടെന്‍ഡറില്‍ പങ്കെടുക്കാതെ വന്നതിനെ തുടര്‍ന്നാണ് ആശുപത്രി വികസന സമിതി തന്നെ നേരിട്ട് പൊളിക്കാന്‍ തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day