|    Aug 23 Wed, 2017 5:21 pm
FLASH NEWS

പൊന്നാനി ടൂറിസം ഡസ്റ്റിനേഷന്‍ പദ്ധതി : 9.3 കോടിയുടെ അനുമതി

Published : 5th August 2017 | Posted By: fsq

 

പൊന്നാനി:  പൊന്നാനി ടൂറിസം ഡസ്റ്റിനേഷന്‍ പദ്ധതിക്ക് 9.3 കോടി രൂപയുടെ അനുമതി. സംസ്ഥാന ബജറ്റില്‍ പൊന്നാനി ടൂറിസം ഡസ്റ്റിനേഷന്‍ പദ്ധതിയില്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ക്കുംടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു അനുമതിയായി. നിള ഹെറിറ്റേജ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഒരു കോടി അറുപത് ലക്ഷം, ബിയ്യം വള്ളംകളി പവലിയന്‍ നവീകരണ പദ്ധതിക്ക് ഒരു കോടി ആറു ലക്ഷം, കര്‍മ റോഡ് നവീകരണ പദ്ധതിക്ക് ആറു കോടി രൂപയുമാണ് അനുവദിച്ചത്. ഭാരതപ്പുഴയുടെ തീരത്തുകൂടിയുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ആറ് കോടി രൂപ അനുവദിച്ചത്. കര്‍മ റോഡ് നിര്‍മിക്കുമ്പോള്‍ തന്നെ പുഴയുടെ ഭാഗത്ത് അഞ്ചു മീറ്റര്‍ വീതിയില്‍ സ്ഥലം ടൂറിസം നടപ്പാതയ്ക്ക് മാറ്റിവച്ചിരുന്നു. ഇതില്‍ ഹാന്‍ഡ് റെയില്‍, അലങ്കാര വിളക്കുകള്‍, വിശ്രമകേന്ദ്രം, കിയോസ്‌ക്കുകള്‍ എന്നിവയടങ്ങുന്ന മനോഹര നടപ്പാതയാണു നിര്‍മിക്കുക. കര്‍മ റോഡ് ചമ്രവട്ടം പാലത്തില്‍ ചേരുന്നത് അപ്രോച്ച് റോഡ് നിര്‍മിച്ചാണ്. ഇതിനായി രണ്ടാംഘട്ട കര്‍മ റോഡ് പദ്ധതിയില്‍ 40 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എഴുനൂറോളം മീറ്റര്‍ നീളത്തില്‍ നാലു മീറ്റര്‍ വീതിയില്‍ പ്രത്യേക വാക്‌വേയും, ഫിഷിങ് ഡക്കും അടങ്ങുന്ന തരത്തിലാണു ഡിസൈന്‍ ചെയ്യുന്നത്. നിലവില്‍ നിര്‍മിക്കാന്‍ പോവുന്ന കര്‍മ റോഡ് ബ്യൂട്ടിഫിക്കേഷന്‍ പദ്ധതിയുടെ തുടര്‍ച്ചയായി തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. ചമ്രവട്ടം പാലം മുതല്‍ അഴിമുഖം വരെ കര്‍മ റോഡ് ടൂറിസവും, തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ബ്രിഡ്ജിന് അനുബന്ധമായി കടലിന് അഭിമുഖമായി വരുന്ന ടൂറിസം പദ്ധതിയും പടിഞ്ഞാറെക്കര ടൂറിസം പദ്ധതിയും അടങ്ങുന്ന ടൂറിസം സര്‍ക്കിള്‍ മാതൃകയിലാണ് പദ്ധതിയുടെ രൂപകല്‍പന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക