|    Oct 24 Tue, 2017 1:26 pm
FLASH NEWS

പൊന്നാനി എസ്‌ഐയുടെ സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം

Published : 12th August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എസ്‌ഐ കെ പി വാസുവിന് സ്ഥലംമാറ്റം. സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം. കുറഞ്ഞ മാസങ്ങള്‍ കൊണ്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കെ പി വാസുവിനെ കഴിഞ്ഞ ദിവസമാണ് സ്ഥലം മാറ്റിയത്. മണല്‍ മാഫിയക്കെതിരേ നിരന്തര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിരുന്ന എസ്‌ഐ ജനകീയ വിഷയങ്ങളിലും ഇടപെട്ടിരുന്നു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും ഒരു പോലെ പരിഗണിച്ചിരുന്ന എസ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ ചില നേതാക്കള്‍ക്ക് അസ്വാരസ്യം സൃഷ്ടിച്ചതാണ് പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ഉത്തരവ് വന്നത്. പിറ്റേന്ന് രാവിലെ തന്നെ പുതിയ എസ്‌ഐ. ചാര്‍ജെടുക്കുകയും ചെയ്തു. കാടാമ്പുഴയിലേക്കാണ് കെ പി വാസുവിനെ എസ്‌ഐ ആയി നിയമിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക