|    Nov 24 Fri, 2017 5:44 am
FLASH NEWS

പൊന്നാനി എംഇഎസ് കോളജ്‌ യൂനിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം: പ്രിന്‍സിപ്പല്‍

Published : 9th August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എംഇഎസ് കോളജിലെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോളജ് അധികൃതര്‍ ശ്രമിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രിന്‍സിപ്പല്‍. അധ്യാപകര്‍ക്കിടയില്‍ രാഷ്ട്രീയ ചേരിതിരിവുണ്ടെന്നും ചില അധ്യാപകര്‍ നിക്ഷിപ്ത താല്‍പര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപിക്കുന്ന സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പ്രിന്‍സിപ്പല്‍ ഡോ. ടി പി അബ്ബാസ് പറഞ്ഞു. എസ്എഫ്‌ഐ നടത്തിയ അക്രമങ്ങള്‍മൂലം കോളജ് അടച്ചിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുകോളജിനു പുറമെനിന്നുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ വരെ അക്രമങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പ്രിന്‍സിപ്പല്‍ ചേമ്പറിലേക്ക് ഇരച്ചുകയറിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലെയും അവിടെ സന്നിഹിതരായിരുന്ന അധ്യാപകരെയും ഭീഷണിപ്പെടുത്തുകയും പ്രിന്‍സിപ്പലിന്റെ മുറിയും തൊട്ടടുത്ത മുറിയും തല്ലിത്തകര്‍ക്കുകയും ചെയ്തു. ഗ്ലാസ് ചില്ലുകള്‍ അധ്യാപകരുടെ ദേഹത്തേക്കാണ് തെറിച്ചത്. കോളജിന്റെ വിവിധ ഭാഗങ്ങളിലെ നോട്ടീസ് ബോര്‍ഡുകളും സിസി ടിവി കാമറകളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തു. അധ്യാപികമാരെ പൂട്ടിയിട്ട് കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തടയാന്‍ ചെന്ന അധ്യാപകരെ ശാരീരികമായി ആക്രമിക്കുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക