|    Oct 20 Sat, 2018 2:08 pm
FLASH NEWS

പൊന്നാനി എംഇഎസ് കോളജിലെ സമരം : ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച; 11 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കും

Published : 19th September 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എംഇഎസ് കോളജിലെ അക്രമവും തുടര്‍ന്നുണ്ടായ എസ്എഫ്‌ഐയുടെ അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് ഇന്നലെ തിരൂര്‍ ആര്‍ഡിഒയുടെ നേതൃത്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 11 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കാന്‍ തീരുമാനം. സസ്‌പെന്‍ഷനിലായ 13 കുട്ടികള്‍ പതിനായിരം രൂപ പിഴ അടച്ചാല്‍ ക്ലാസില്‍ കയറാമെന്നും യോഗത്തില്‍ തീരുമാനമായി .15 കുട്ടികള്‍ക്കാണ് നേരത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചത്.ഇതില്‍ രണ്ടുകുട്ടികള്‍ പിഴ അടച്ചിരുന്നു. ഒരു മാസമായി തുടരുന്ന എസ്എഫ്‌ഐയുടെ അനിശ്ചിതകാല സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട പശ്ചാത്തലത്തിലാണ് ജില്ലാകലക്ടറുടെ നിര്‍ദ്ധേശപ്രകാരം ആര്‍ഡിഒ സര്‍വ്വകക്ഷിയോഗം വിളിച്ചത്. എസ്എഫ്‌ഐ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും പ്രിന്‍സിപ്പലും മറ്റു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ മാനേജ്‌മെന്റ് തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു .തിരുമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എസ്എഫ്‌ഐ പ്രതിനിധികള്‍ പ്രതിഷേധിച്ചെങ്കിലും മാനേജ്‌മെന്റ് തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇക്കാര്യത്തില്‍ തനിക്ക് കൂടുതല്‍ ചെയ്യാനില്ലെന്നായിരുന്നു ആര്‍ഡിഒയുടെ നിലപാട് . അതേസമയം ഇന്നലെ നടന്ന യോഗത്തില്‍ യുഡിഎസ്എഫ് പ്രതിനിധികളാരും പങ്കെടുത്തില്ല .തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊന്നാനി എംഇഎസ് കോളജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ കാരണം.മാനേജ്‌മെന്റും അധ്യാപക കൗണ്‍സിലും വിദ്യാര്‍ഥികളെ പുറത്താക്കുന്ന തീരുമാനത്തില്‍ ഒറ്റക്കെട്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss