|    Nov 18 Sat, 2017 9:29 pm
FLASH NEWS

പൊന്നാനി എംഇഎസ് കോളജിലെ അധ്യയനം വൈകുന്നു ; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

Published : 13th August 2017 | Posted By: fsq

 

പൊന്നാനി: വിദ്യാര്‍ഥി അക്രമത്തെത്തുടര്‍ന്ന് അടച്ചിട്ട പൊന്നാനി എംഇഎസ് തുറക്കാന്‍ വൈകുന്നത് വിദ്യാര്‍ഥികളും, രക്ഷിതാക്കളും ആശങ്കയില്‍.  ഒരാഴ്ച മുമ്പാണ് കോളജില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ  ഓഫിസ് ഉള്‍പ്പെടെ അടിച്ചു തകര്‍ത്തത്. എസ്എഫ്‌ഐ. വിദ്യാര്‍ഥികളുടെ നടപടിയെത്തുടര്‍ന്ന് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ മുതലെടുപ്പിന് തുനിയുകയും ചെയ്തു. സംഭവത്തില്‍ ആറു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാവരും  കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. .ഇതിനിടെ സിപിഎം അനുഭാവികളായ പിടിഎ അംഗങ്ങളെ വിളിച്ചു ചേര്‍ത്ത് സിപിഎം. ഏരിയാ കമ്മിറ്റി ഓഫിസില്‍  യോഗം ചേര്‍ന്നിരുന്നു.മാനേജ്‌മെന്റിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് സിപിഎം.  ഇതിന്റെ ഭാഗമായി കോളേജിന്റെ വിദ്യാര്‍ഥി പ്രവേശനത്തിലും, അധ്യാപക നിയമനത്തിലും നടന്ന അഴിമതിക്കെതിരെ തിരിയാനാണ് നീക്കം.  സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും, പിടിഎ.യോഗം വിളിച്ചു ചേര്‍ക്കാത്തതില്‍ പിടിഎ അംഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ഇതിനിടെ കേസെടുത്ത വിദ്യാര്‍ഥികളെക്കുറിച്ച് റിപോര്‍ട്ട് തയ്യാറാക്കാനും, സംഭവത്തെക്കുറിച്ച് പഠിക്കാനും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികള്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടി കൈക്കൊള്ളുക. എന്നാല്‍ മാനേജ്‌മെന്റ് തുടര്‍ച്ചയായി എസ്എഫ്‌ഐ ക്കെതിരെ നിരന്തരമായി പ്രവര്‍ത്തിക്കുന്നണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചതെന്നാണ് സിപിഎം നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക