|    Nov 19 Sun, 2017 6:40 am
FLASH NEWS

പൊന്നാനി എംഇഎസ് കോളജിലെ എസ്എഫ്‌ഐ അക്രമം ; നഷ്ടപരിഹാരം ലഭിക്കാതെ കോളജ് തുറക്കില്ലെന്ന് മാനേജ്‌മെന്റ്

Published : 7th August 2017 | Posted By: fsq

 

പൊന്നാനി: എസ്എഫ്‌ഐ ആക്രമണത്തില്‍ കോളേജിന് നേരിട്ട മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ലഭിക്കാതെ കോളേജ് തുറക്കില്ലെന്ന് പൊന്നാനി എം ഇ എസ് കോളേജ് മെന്റ് .മാനേജ്‌മെന്റിന്റെ തീരുമാനത്തെ അധ്യാപകരും പിന്തുണച്ചിരിക്കുകയാണ് .എസ് എഫ് ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച കോളേജ് തുറക്കുന്നത് ഇനിയും വൈകും .അതേസമയം കോളേജിലെ എസ് എഫ് ഐ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒരു വിഭാഗം അധ്യാപകരാണ് .ഇടതുപക്ഷത്തുള്ള അധ്യാപകരുടെ ധാര്‍മ്മിക പിന്തുണയാണ് അക്രമങ്ങള്‍ക്ക് വഴിവെച്ചത് .ഇതുമൂലം ഭൂരിപക്ഷം വരുന്ന വലതുപക്ഷ സംഘടനയില്‍പെട്ട അധ്യാപകര്‍ക്ക് സുരക്ഷിതമായി ക്ലാസ് എടുക്കാനോ കുട്ടികളുടെ കാര്യത്തില്‍ ഇടപെടാനോ സാധിക്കുന്നില്ല .കോളേജില്‍ സംഘര്‍ഷം സൃഷ്ടിച്ച് ആധിപത്യം സൃഷ്ടിക്കാനാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എസ് എഫ് ഐ ശ്രമിക്കുന്നത് .പൂര്‍വ്വവിദ്യാര്‍ത്ഥികളായ എസ് എഫ് ഐ നേതാക്കന്മാര്‍ കോളേജിലെത്തിയാണ് ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് .വിദ്യാര്‍ത്ഥികളെക്കുറിച്ച് അധ്യാപക കൗണ്‍സിലില്‍ ആരേങ്കിലും പരാതിപ്പെട്ടാല്‍ അതുടന്‍ തന്നെ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്‍കും .അതോടെ ക്ലാസ് മുറികളിലും പുറത്തും ആ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ പരസ്യമായ അധിക്ഷേപവുമായി രംഗത്തിറങ്ങും .ഇക്കാരണം കൊണ്ടുതന്നെ ഏതെങ്കിലും വിഷയത്തില്‍ അതിക്രമം കാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിപ്പെടാന്‍ വലതുപക്ഷത്തെ അധ്യാപകര്‍ തയ്യാറാകുന്നില്ല .മുന്‍ വര്‍ഷങ്ങളില്‍ എസ് എഫ് ഐ ക്ക് എതിരെ നിലപാടെടുത്ത അധ്യാപകര്‍ക്കെതിരെ ശാരീരികമായി കൈയ്യേറ്റം ചെയ്യുക , സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുക ,ഭീഷണിപ്പെടുത്തുക ,മാനസികമായി തളര്‍ത്തുക എന്നീ രിതികളിലാണ് എസ് എഫ് ഐ തപ്രതികരിച്ചിരുന്നത് . കോളേജിലെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ മെയില്‍ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും ചേര്‍ന്ന യോഗത്തില്‍ ചില സുപ്രധാന നിര്‍ദ്ധേശങ്ങള്‍ വെച്ചിരുന്നു .എന്നാല്‍ മണിക്കൂറുകള്‍ക്കകം യോഗത്തിലെ തിരുമാനങ്ങള്‍ എസ് എഫ് ഐ നേതാക്കളായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്‍കുകയാണ് ഇടതുപക്ഷത്തെ അധ്യാപകര്‍ ചെയ്തത് .വിഷയം സോഷ്യല്‍ മീഡിയയില്‍      വന്നതോടെയാണ് ചോര്‍ച്ച പുറത്തറിഞ്ഞത് .വലതുപക്ഷത്തില്‍പ്പെട്ട ശ്രീജിത്ത് എന്ന അധ്യാപകനെ ലക്ഷ്യം വെച്ചാണ് എസ് എഫ് ഐ യുടെ ആരോപണങ്ങള്‍ പോകുന്നത് .രണ്ട് വര്‍ഷം മുമ്പ് ഈ അധ്യാപകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. നോമിനേഷന്‍ തള്ളിയതിനു പിന്നില്‍ ഈ അധ്യാപകനാണെന്നാണ് എസ് എഫ് ഐ ആരോപണം .ഇദ്ധേഹത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രചരണം നടക്കുന്നുണ്ട് .വലതുപക്ഷ അധ്യാപകരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പ്രചാരണമാണ് എസ് എഫ് ഐ പ്രധാനമായും നടത്തുന്നത് .ഇതിന് ഒത്താശ ചെയ്യുന്നതാകട്ടെ ഇടതുപക്ഷ അധ്യാപകരും .എണ്ണത്തില്‍ കുറവാണെങ്കിലും ഇടതുപക്ഷ അധ്യാപകര്‍ വളരെ സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെടുമെന്നതിനാല്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാനും വേഗത്തില്‍ കഴിയുന്നുണ്ടെന്ന് കോളെജിലെ ഒരു അധ്യാപകന്‍ പറയുന്നു.എസ് എഫ് ഐ ക്ക് ശക്തമായ സ്വാധീനമുള്ള ഈ കോളേജില്‍ മറ്റു സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമാണ് .അതുതന്നെയാണ് എസ് എഫ് ഐ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നതുംവലതുപക്ഷ അധ്യാപകര്‍ക്ക് കോളേജില്‍ ഒരു പരിപാടി സംഘടിപ്പിക്കണമെങ്കില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കനിയണം .കോളേജില്‍ തങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്ന് വലതുപക്ഷ അധ്യാപകര്‍ പറയുന്നു .കുട്ടികളെ ഭയന്ന് കഴിയേണ്ട സ്ഥിതിയിലാണ് കോളേജിലെ വലതുപക്ഷ അധ്യാപകര്‍ക്കുള്ളത്.വലതുപക്ഷത്തെ അധ്യാപകരെ ‘എടാ ‘ ‘പോടാ ‘ എന്ന് പോലും വിളിക്കുന്നിടത്താണ് കാര്യങ്ങളെന്ന് ഒരു അധ്യാപകന്‍ വെളിപ്പെടുത്തുന്നു.വിദ്യാര്‍ത്ഥികളുടെ അച്ചടക്ക രാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാലെ കോളേജില്‍ സമാധാനം കൊണ്ടുവരാനൊക്കൂവെന്നാണ് നിലവിലെ സ്ഥിതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക