|    Oct 18 Thu, 2018 11:51 pm
FLASH NEWS

പൊന്നാനിയുടെ വികസനം: ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

Published : 18th January 2017 | Posted By: fsq

 

പൊന്നാനി:  പൊന്നാനിയുടെ വികസന വിഷയങ്ങള്‍ നേരിട്ട് മനസിലാക്കുവാനും പരിഹാരങ്ങള്‍ രൂപപ്പെടുത്തുവാനുമായി ഉന്നത ഉദ്യോഗസ്ഥര്‍  സന്ദര്‍ശനം നടത്തി. നഗരകാര്യ ഡയറക്ടറുടെയും ശുചിത്വമിഷന്‍ ഡയരക്ടറുടെയും ചുമതല വഹിക്കുന്ന ഡോ. കെ വാസുകി, ഫിഷറീസ് വകുപ്പ് ഡയരക്ടര്‍ എസ് കാര്‍ത്തികേയന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. വകുപ്പ് മന്ത്രിമാരുടെ നിര്‍ദേശ പ്രകാരമാണ് ഇവരുടെ സന്ദര്‍ശനം. കുടുംബശ്രീ പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രധിനിധികള്‍ എന്നിവര്‍ക്ക് ഡോ. വാസുകി ക്ലാസെടുത്തു. കനോലി കനാലും ഉപതോടുകളുടെ സംരക്ഷണ എന്‍എസ്എസ് ക്യാംപ്  നടന്ന കടവനാട്ടെ ഉപതോടുകളും, ഹരിത കേരള പദ്ധതി ഉദ്ഘാടന ദിവസം പാഴായ പ്ലാസ്റ്റിക് കൊണ്ട് ചാര്‍ക്കോള്‍ കൂട്ടായ്മ മുന്‍സിപ്പാലിറ്റി ചുമരില്‍ ചെയ്ത ഇന്‍സ്റ്റലേഷന്‍ എന്നിവ അവര്‍ നേരില്‍ കണ്ടു. കനോലി കനാല്‍ കടന്നു പോവുന്ന മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി പ്രചോദനമായി ചിട്ടയായ രീതിയിലാണ് പൊന്നാനി ഇതിന് മുന്‍കൈയെടുക്കുന്നതെന്ന് ഡോ.വാസുകി അഭിപ്രായപ്പെട്ടു.പിന്നീട് നടന്ന ചര്‍ച്ചയില്‍ കനോലി കനാല്‍ തീരത്തിന് പ്രത്യേക പരിഗണന നല്‍കി ഒഡിഎഫിലെ കക്കൂസുകള്‍ക്കു പുറമെ 320 എണ്ണത്തിനു കൂടി അനുമതി നല്‍കുമെന്ന് ഉറപ്പു നല്‍കി.മല്‍സ്യത്തൊഴിലാളി മേഖലയില്‍ കക്കൂസ് നിര്‍മാണത്തിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് പരിഗണിച്ച് 10000 രൂപ കൂടി നല്‍കാനാവുമെന്ന് അവര്‍ അറിയിച്ചു. ഇതേ സമയത്തു തന്നെ ഫിഷറീസ് ഡയരക്ടര്‍ എസ് കാര്‍ത്തികേയന്‍ ഫിഷിങ് ഹാര്‍ബര്‍, ഐഎച്ച്എസ്ഡിപി ഫിഷര്‍മെന്‍കോളനി, ഫിഷ് ലാന്റിംങ് സെന്ററിന്നായി പുതുപൊന്നാനി പുഴ തീരം തുടങ്ങിയവ സന്ദര്‍ശിച്ചു. കോളനിയില്‍ അധികമുറി കൂടി പണിത് വാസയോഗ്യമാക്കാമെന്ന ധാരണയില്‍ എത്തി.ഹാര്‍ബറില്‍ മല്‍സ്യത്തൊഴിലാളികളും ബോട്ടുടമകളും ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി പ്രവര്‍ത്തന ക്ഷമമാക്കാമെന്ന നിര്‍ദേശം ഫിഷറീസ് ഡയറക്ടര്‍ ഗവണ്‍മെന്റിനെ ധരിപ്പിക്കുമെന്ന് അറിയിച്ചു. വൊക്കേഷനല്‍ ട്രെയിനിങ് കേന്ദ്രം ഫിഷറീസ് മേഖലയില്‍ തുടങ്ങണമെന്ന നഗരസഭയുടെ ആവശ്യം ഡയരക്ടര്‍ക്ക് മുമ്പാകെ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss