|    Dec 19 Tue, 2017 12:10 am
FLASH NEWS

പൊന്നാനിയില്‍ യുവാക്കള്‍ക്കുനേരെആര്‍എസ്എസ് ആക്രമണം

Published : 1st December 2017 | Posted By: kasim kzm

പൊന്നാനി: പൊന്നാനി പുഴമ്പ്രം അണ്ടിത്തോടുവച്ച് യുവാക്കളെ ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചതായി പരാതി. പൊന്നാനി പുഴമ്പ്രത്ത് കെട്ടിട നിര്‍മാണ ജോലിക്കിടെ ഭക്ഷണം കഴിക്കാനായി പോവുകയായിരുന്ന സിപിഎം അനുഭാവികളായ യുവാക്കളെയാണ് 15 പേരടങ്ങുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതെന്നാണ് പരാതി. ശബരിമലയ്ക്ക് പോവാന്‍ മാലയിട്ടവര്‍ വരെ മര്‍ദ്ദിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. അക്രമത്തില്‍ പൊന്നാനി ആനപ്പടി സ്വദേശികളായ പുതുവീട്ടില്‍ അനീഷ്, ആനപ്പടി സ്വദേശി ഷഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ്സുകാരാണ് മര്‍ദ്ദിച്ചതെന്ന് അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ പറഞ്ഞു. നേരത്തെ കൊല്ലന്‍ പടിയില്‍ സിപിഎം-ആര്‍എസ്എസ് അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയും അനുഭാവികള്‍ക്കുനേരെയും നിരവധി ആക്രമണങ്ങളാണ് നടന്നത്. പോലിസുകാരും സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് സിപിഎം അനുഭാവികള്‍ക്കുനേരെ വീണ്ടും ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ പൊന്നാനി പോലിസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss