|    Oct 20 Fri, 2017 7:20 am

പൊന്നാനിയില്‍ നിന്ന് മൈസൂരുവിലേക്ക് കെഎസ്ആര്‍ടിസി അനുവദിച്ചു

Published : 15th July 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് മൈസൂരിലേക്ക് ഒരു കെഎസ്ആര്‍ടിസി ബസ് കൂടി അനുവദിച്ചു. നിലവില്‍ മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് ഒരു സര്‍വീസ് ഉണ്ട്. പുതിയ ബസ് സര്‍വീസ് അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കോഴിക്കോട്  സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട്, നഞ്ചന്‍കോട് വഴിയാണ് സര്‍വീസ് നടത്തുക. നിലവില്‍ പൊന്നാനി മേഖലയില്‍നിന്ന് ഈ റൂട്ടിലേക്ക് സര്‍വീസ് ഇല്ല. ഇതോടൊപ്പം പോന്നാനിയില്‍നിന്ന് വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കണമെന്ന സ്പീക്കറുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക