|    Feb 21 Wed, 2018 10:59 am
FLASH NEWS

പൊന്നാനിയില്‍ നങ്കൂരമിട്ട കപ്പല്‍ നിയമക്കുരുക്കില്‍

Published : 10th January 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി തീരത്ത് നങ്കൂരമിട്ട കപ്പല്‍ നിയമക്കുരുക്കില്‍. നിലവിലെ സാഹചര്യത്തില്‍ കപ്പല്‍ തീരം വിടണമെങ്കില്‍ ആഴ്ചകള്‍ ഇനിയും കഴിയണം. നിയമപരമായ നടപടികള്‍ പലതും പൂര്‍ത്തീകരിക്കാത്തതിനാല്‍ ലക്ഷങ്ങളുടെ പിഴയാണു കസ്റ്റംസ് വകുപ്പ് ചുമത്തിയിട്ടുള്ളത്. സാങ്കേതികമായി ഇതിനെ കപ്പല്‍ എന്ന് പറയില്ല. പകരം ബാര്‍ജ് എന്നാണ് പറയുക. ഇത്തരം ബാര്‍ജുകള്‍ കായലിലും തിരക്കടല്‍ വഴിയും ചരക്ക് നീക്കത്തിന് മാത്രമാണ് ഉപയോഗിക്കുക. എന്നാല്‍, ഇവിടെ അനുമതിയില്ലാതെ കപ്പല്‍ ഉള്‍ക്കടല്‍ വഴി ശ്രീലങ്കയില്‍നിന്ന് ഗോവയിലേക്ക് യാത്ര നടത്തിയത് കനത്ത പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇപ്പോള്‍ കപ്പലിനെതിരേ ഈ വകുപ്പ് പ്രകാരം കേസ് ചുമത്തിയിട്ടുണ്ട്. ഈ മാസം 6 വരെ മാത്രമാണ് കടലില്‍ ലാന്റ് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. ആ സമയപരിധിയും തീര്‍ന്നിരിക്കുകയാണ്. ഇതിന്റെ പിഴ വേറെയും ചുമത്തിയിട്ടുണ്ട്. നിലവില്‍ കപ്പലിനെതിരേ നിരവധി കേസുകളാണ് ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എളുപ്പത്തില്‍ കപ്പലിന് പൊന്നാനി തീരം വിടാനാവില്ല. സൈന്യത്തില്‍നിന്ന് വിരമിച്ചയാളാണ് കപ്പിത്താന്‍. ജീവനക്കാരിപ്പോഴും കപ്പലില്‍ തന്നെയാണ് താമസിക്കുന്നത്. രണ്ടു പേരെ നേരത്തേ കസ്റ്റഡിയിലെടുത്ത്് വിട്ടയക്കുകയായിരുന്നു. ശുദ്ധജലം വാങ്ങിക്കാന്‍ പൊന്നാനി തിരത്ത് നങ്കൂരമിട്ട കപ്പലാണ് ഇപ്പോള്‍ നിയമക്കുരുക്കില്‍ അകപ്പെട്ട് പുലിവാല്‍ പിടിച്ചത്. ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണ് കപ്പല്‍. ഒന്നരയാഴ്ച  മുമ്പാണ് ദുരൂഹ സാഹചര്യത്തില്‍ കപ്പല്‍ പൊന്നാനി തീരത്ത് നങ്കൂരമിട്ടത്. ഇതില്‍നിന്നു കരയിലേക്ക് വന്ന രണ്ടു ജീവനക്കാരെ അന്നുതന്നെ പൊന്നാനി പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. പുതുവര്‍ഷം പ്രമാണിച്ച് മദ്യം വാങ്ങിക്കാനാണ് കപ്പല്‍ പൊന്നാനിതീരത്ത് നങ്കൂരമിട്ടതെന്ന് പോലിസിന് സംശയമായത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷം ഇതില്‍ സത്യമില്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. ഗുജറാത്ത് സ്വദേശിയുടെ മുംബൈ ആസ്ഥാനമായ ബ്ലൂബെല്‍ എന്ന  കപ്പല്‍ ശ്രീലങ്കയില്‍ നിന്നു ഗോവയിലേക്ക് പോവുന്നതിനിടെയാണ് പൊന്നാനി തീരത്ത് നങ്കൂരമിട്ടത്. ഇതിനിടയിലാണ് യാത്ര നിയമക്കുരുക്കില്‍പ്പെട്ട് ആശങ്കയിലായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss