|    Jul 19 Thu, 2018 11:13 pm
FLASH NEWS

പൊന്നാനിയില്‍ കണ്ടല്‍ക്കാട് മണ്ണിട്ട് നികത്താന്‍ ശ്രമം

Published : 25th September 2017 | Posted By: fsq

 

പൊന്നാനി : കണ്ടല്‍ക്കാട് മണ്ണിട്ട് നികത്താന്‍ സ്വകാര്യ വ്യക്തിയുടെ ശ്രമം. പൊന്നാനി നഗരസഭയിലെ മുസ്‌ലീം ലീഗ് കൗണ്‍സിലര്‍ പി നാസറിന്റെ സഹായത്തോടെയാണ്  സ്വകാര്യ വ്യക്തി കണ്ടല്‍ക്കാട് വെട്ടി നശിപ്പിച്ച് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. പൊന്നാനി നഗരസഭയിലെ പുളിക്കകടവ് കെഎസ്ഇബി സബ്‌സ്‌റ്റേഷന് സമീപമാണ് സംഭവം. മുക്കല്‍ പാലത്തിന് സമീപമുള്ള 19-ാം വാര്‍ഡ് പ്രദേശത്തെ കണ്ടല്‍ക്കാടാണ് സ്വകാര്യ വ്യക്തിയുടെ ആവശ്യത്തിനായി നശിപ്പിക്കാന്‍ ശ്രമിച്ചത്. കണ്ടല്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ സമരം നടത്തുകയും പ്രദേശത്ത് കൊടിനാട്ടുകയും ചെയ്തു.  റോഡ് നിര്‍മിക്കാനെന്ന പേരിലാണ് സ്വകാര്യ വ്യക്തി കണ്ടല്‍ക്കാട് വെട്ടി നശിപ്പിച്ച ത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ അധികൃതര്‍ക്ക് പരാതി നല്‍കി.  ഇതിനും മുന്‍പും കണ്ടക്കല്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.    നിക്ഷേപ്പിച്ച മണ്ണ് നീക്കും വരെ സമരം നടത്തുമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സംരക്ഷിത വനമായ കണ്ടല്‍ക്കാട് വെട്ടിനശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss