|    Oct 20 Sat, 2018 2:35 pm
FLASH NEWS

പൊന്നാനിയില്‍ എംഎസ്ഡിപി പദ്ധതികള്‍ക്കായി 8.51 കോടി

Published : 27th September 2017 | Posted By: fsq

 

പൊന്നാനി: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള മള്‍ട്ടി സെക്ടര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്നാനി നഗരസഭയ്ക്ക്  8.51 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത്    പൊന്നാനി നഗരസഭയ്ക്കു മാത്രമാണ് പദ്ധതി പ്രകാരം തുക അനുവദിച്ചത്. നഗരസഭക്ക് കീഴിലെ നാല് വിദ്യാലയങ്ങള്‍ക്കും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിനും, ഫാമിലി വെല്‍ഫെയര്‍ സെന്ററിനുമായാണ് 8.51 കോടി രൂപ അനുവദിച്ചത്. അതില്‍ ആദ്യ ഘട്ടത്തില്‍ 2 കോടി 55 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡിഎംആര്‍സി സംഘം നഗരസഭയ്ക്കു വേണ്ടി തയ്യാറാക്കിയ പദ്ധതികള്‍ക്കാണ് എംഎസ്ഡിപി അംഗീകാരം ലഭിച്ചത്. പുതുപൊന്നാനി ജിഎഫഎല്‍പി സ്‌കൂളിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് വിദ്യാലയം നിര്‍മിക്കാന്‍ 1 കോടി 58 ലക്ഷം രൂപ അനുവദിച്ചു. അതില്‍ 94.8 ലക്ഷം രൂപ കേന്ദ്ര വിഹിതവും, 63.2 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. ആദ്യഘട്ടത്തില്‍ 47.48 ലക്ഷം രൂപയാണ് ഇതിനായി  അനുവദിച്ചത്. പദ്ധതി പ്രകാരം തൃക്കാവ് ഗവര്‍ണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 2 കോടി 20 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. 1 കോടി 32 ലക്ഷം കേന്ദ്ര വിഹിതവും 88 ലക്ഷം സംസ്ഥാന വിഹിതവുമാണ്. 66 ലക്ഷം രൂപയാണ്  ഇതിനായി ആദ്യ ഗഡുവായി അനുവദിച്ചത്.ടൗണ്‍ ജിഎംഎല്‍പി സ്‌കൂളില്‍ പുതിയ ഇരുനില കെട്ടിടവും ഹൈടെക് ക്ലാസ് മുറികള്‍ക്കുമായി 1കോടി 32 ലക്ഷം രൂപയാണ് പദ്ധതിയില്‍ വകയിരുത്തുന്നത്. 79. 20 ലക്ഷം കേന്ദ്രവും 52.8 ലക്ഷം സംസ്ഥാന സര്‍ക്കാറുകളും ഇതിനായി ഫണ്ട് വകയിരുത്തിയത്. ആദ്യ ഘട്ടത്തില്‍ 32.60 ലക്ഷം രൂപ അനുവദിച്ചു.കടവനാട് ജിഎല്‍പി സ്‌കൂളിന് ഹൈടെക് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 2 കോടി 24 ലക്ഷം രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്ര വിഹിതം 1.34 കോടി രൂപയും സംസ്ഥാന വിഹിതം 89.6 ലക്ഷം രൂപയുമാണ്. ആദ്യ ഘട്ടത്തില്‍ 67.2 ലക്ഷം രൂപയും അനുവദിച്ചു.നഗരസഭയ്ക്ക് കീഴിലുള്ള  ബഡ്‌സ് റീഹാബിറ്റേഷന്‍ സെന്റര്‍ വിപുലീകരിക്കാനും ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ പുളിക്കകടവില്‍ തുടങ്ങാനുമായി 1.78 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.  70.20 ലക്ഷം കേന്ദ്ര വിഹിതവും 46.80 സംസ്ഥാന വിഹിതവും നല്കും. 35.10 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി ആദ്യ ഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. എംഎസ്ഡിപി പദ്ധതിയില്‍ സംസ്ഥാനത്തു ഒരു നഗരസഭക്ക് ലഭിച്ച ഏറ്റവും വലിയ തുകയാണ് 8.51 കോടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss