|    Jan 17 Tue, 2017 6:53 pm
FLASH NEWS

പൊന്നാനിക്ക് കൈത്താങ്ങ്; ചമ്രവട്ടം പദ്ധതിയോട് അവഗണന

Published : 9th July 2016 | Posted By: SMR

പൊന്നാനി: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പൊന്നാനിക്ക് കൈത്താങ്ങ്. കാലങ്ങളായി പൊന്നാനി ആവശ്യപ്പെടുന്ന കര്‍മ റോഡിന് മൂന്ന് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.വര്‍ഷങ്ങളായി പാതിവഴിയില്‍ മുടങ്ങിയ ഈ റോഡിന് പണം അനുവദിച്ചതോടെ പൊന്നാനിയുടെ അടിസ്ഥാന വികസനത്തിന് മുതല്‍ക്കൂട്ടാവും.
റോഡ് യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ തിരക്കുകള്‍ക്ക് പരിഹാരമാകും. പൊന്നാനി സരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ഇല്ലാത്ത ഏക നഗരസഭയാണ് പൊന്നാനി.കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ ഡിഎംആര്‍സിയുടെ കീഴില്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ പൊന്നാനി നഗരസഭക്ക് പുറമെ മാറഞ്ചേരി, വെളിയംകോട്, പെരുമ്പടപ്പ്, തവനൂര്‍ പഞ്ചായത്തുകളില്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും.പൊന്നാനി എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സ്വപ്‌ന പദ്ധതിയായ ടൂറിസം സെസ്റ്റിനേഷന്‍ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരിത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊന്നാനിയില്‍ രാജ്യാന്തര നിലവാരമുള്ള മറൈന്‍ മ്യൂസിയ നിര്‍മാണം കഴിഞ്ഞ വര്‍ഷം തുടങ്ങിയിരുന്നു.
ഇതിനു പുറമെ പൊന്നാനിയിലെ സാംസ്‌കാരിക ശേഷിപ്പുകളെ സൂക്ഷിക്കുന്ന നിള കലാ ഗ്രാമം പദ്ധതിയും ഇതിന്റെ ഭാഗമായുണ്ട്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ രണ്ട് വര്‍ഷം മുമ്പാണ് തുടങ്ങിയത്.പൊന്നാനിയെ ടൂറിസം ഹബ്ബാക്കി മാറ്റുന്ന പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. പൊന്നാനിയിലെ വാണിജ്യ തുറമുഖത്തെ യാത്ര ാ തുറമുഖമാക്കി മാറ്റുന്ന പദ്ധതിയും ബജറ്റിലുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തിന് ശേഷം ഇപ്പോഴാണ് പൊന്നാനിക്ക് വന്‍ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തുന്നത്.എന്നാല്‍ ചമ്രവട്ടം ജലസംഭരണിയുടെ ചോര്‍ച്ച അടക്കാന്‍ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.
പൊന്നാനിയിലെ വന്‍ വികസനങ്ങളിലെ ദുരന്തങ്ങളിലൊന്നാണ് ചമ്രവട്ടം ജലസംഭരണി. ഈ ബജറ്റിലും ചമ്രവട്ടം ജലസംഭരണിയുടെ ചേ ാര്‍ച്ച അടക്കാന്‍ പദ്ധതിയൊന്നുമില്ല.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചോര്‍ച്ച അടക്കാന്‍ തുക അനുവദിക്കാതിരുന്നപ്പോള്‍ അന്നത്തെ തവനൂര്‍ എംഎല്‍എ ആയിരുന്ന കെ ടി ജലീലും പൊന്നാനി എംഎല്‍എ ആയിരുന്ന പി ശ്രീരാമകൃഷ്ണനും ഉപവാസ സമരം നടത്തിയിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ കണ്ട ഈ പദ്ധതിയെ ആദ്യ ബജറ്റില്‍ തന്നെ മറക്കുകയായിരുന്നു. 150 കോടി രൂപ ചെലവില്‍ 4 വര്‍ഷം മുമ്പ് നിര്‍മിച്ച ബഹുമുഖ പദ്ധതിയായിരുന്നിട്ടും ഗതാഗതമൊഴികെയുള്ള യാതൊരു ഗുണവും ഇതുവരെയും ലഭ്യമായിട്ടില്ല.
കത്തുന്ന വേനലില്‍ പോലും ജലം സംഭരിക്കാന്‍ കഴിയാത്ത ജലസംഭരണിയാണിത്.ചോര്‍ച്ച കാരണമാണ് സംഭരണം പാളിപ്പോയത്. ഇതിന് പരിഹാരം കാണാന്‍ കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞതേയില്ല. ഇപ്പോഴും ഇതാണ് സ്ഥിതി. നാലുവര്‍ഷം മുമ്പ് പദ്ധതി കമ്മിഷന്‍ ചെയ്തപ്പോള്‍ തന്നെ റഗുലേറ്ററില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു.ആദ്യ വര്‍ഷം ജലസംഭരണം സാധ്യമായെങ്കിലും ചോര്‍ച്ചയും പുഴയുടെ കര കവിച്ചിലും കാരണം ഇടക്ക് വെച്ച് ഷട്ടര്‍ തുറക്കേണ്ടി വന്നു.ചോര്‍ച്ച അടക്കാന്‍ താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ചോര്‍ച്ച കൂടുകയാണ് ഉണ്ടായത്. പദ്ധതിയുടെ നിര്‍മാണത്തില്‍ ആരോപണം ഉയര്‍ന്നതോടെ വിജിലന്‍സ് അന്വേഷണം വന്നു. നിര്‍മാണത്തില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുകയും രാഷ്ട്രിയ വിവാദങ്ങള്‍ക്ക് കാരണമായി എന്നതല്ലാതെ മറ്റു തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ സാങ്കേതിക വിഭാഗം ചോര്‍ച്ച സംബന്ധിച്ച് വിശദമായ പഠനമാണ് നടത്തിയത്.
റിപോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ പഠനത്തിന് ഡല്‍ഹി ഐഐടിക്ക് കൈമാറി പ്രാഥമിക പഠനം നടത്തി. കൂടുതല്‍ സമഗ്രമായ പഠനത്തിന് അരകോടി രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തു.ഇതിന് പുറമെ ജലസേചന വകുപ്പിന്റെ ഉന്നതരും പ0നം നടത്തി.പക്ഷെ പരിഹാര നടപടികള്‍ ഒന്നുമുണ്ടായില്ല. ഡല്‍ഹി ഐഐടിയു െവിശദമായ സര്‍ക്കാര്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് ഫണ്ട് അനുവദിച്ചു.ഇനി പഠനം കഴിഞ്ഞ് ചോര്‍ച്ചക്ക് പരിഹാരം കാണുമ്പോഴേക്കും രണ്ട് സീസണെങ്കിലും കഴിഞ്ഞു പോകും.അപ്പോഴേക്കും മറ്റേതെങ്കിലും തകരാറുകള്‍ റഗുലേറ്ററിനും പാലത്തിനുമുണ്ടാകുമോയെന്ന് പറയാനാകില്ല.
നിലവിലെ സാഹചര്യത്തി ല്‍ ഷട്ടറുകള്‍ അടച്ച് ജലസംഭരണം നടത്തുകയെന്നത് ഒരു നിലക്കും സാധ്യമല്ല. ഈ വേനലിലും ജലം സംഭരിക്കാന്‍ കഴിയാത്തതിനാല്‍ ജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ക്കായില്ല.
ചോര്‍ച്ച മാറ്റാതെ ജലസംഭരണം നടത്തുന്നത് പാലത്തിന് അപകട ഭീഷണിയാകുമെന്നാണ് പരിശോധന നടത്തിയ വിവിധ ഏജന്‍സികളുടെ മുന്നറിയിപ്പ്. ജലസേചനം, കുടിവെള്ളം എന്നിവയാണ് ചമ്രവട്ടം പദ്ധതി വിഭാവനം ചെയ്യുന്ന പ്രധാന സൗകര്യങ്ങള്‍. കഴിഞ്ഞ നാല് വര്‍ഷമായി ഇത് നടന്നിട്ടില്ല. റഗുലേറ്ററിന് താഴെ പുഴക്കു സമാന്തരമായി ഷീറ്റ് പൈലിങ് ചെയ്യുന്നതിലൂടെ മാത്രമെ ചേ ാര്‍ച്ച ശാശ്വതമായി പരിഹരിക്കപ്പെടൂ. ഇതിന് കോടികള്‍ ചിലവ് വരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക