|    Nov 24 Fri, 2017 9:38 am
FLASH NEWS

പൊന്നാട്ട് മൂന്ന് കുട്ടികള്‍ക്ക് മീസില്‍സ്

Published : 2nd November 2017 | Posted By: fsq

 

ആലപ്പുഴ: പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത മൂന്നു കുട്ടികള്‍ക്ക് അഞ്ചാം പനി റിപോര്‍ട്ട് ചെയ്തതായി ഡിഎംഒ. ഡോ. ഡി വസന്തദാസ് പറഞ്ഞു.മണ്ണഞ്ചേരി പൊന്നാട്ടുള്ള മൂന്ന് കുട്ടികള്‍ക്കാണ് മീസില്‍സ്്്് റിപോര്‍ട്ട് ചെയ്തത്.പൊന്നാട്, മണ്ണഞ്ചേരി, കാക്കാഴം, അരൂക്കുറ്റി, ആലപ്പുഴ, കായംകുളം, പല്ലന, പാനൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രതിരോധ കുത്തിവയ്പിനോട് വിമുഖത കാണിക്കുന്നതെന്നും ഡിഎംഒ പറഞ്ഞു.എംആര്‍ കാംപയിനിന്റെ സമയ പരിധി നാളെ അവസാനിക്കുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലും മീസില്‍സ്, റൂബല്ല പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭ്യമാക്കാന്‍ ആശുപത്രികളിലും മറ്റു ആരോഗ്യകേന്ദ്രങ്ങളിലും സൗകര്യമൊരുക്കും.സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി കുത്തിവയ്പ് നല്‍കാനും സൗകര്യമേര്‍പ്പെടുത്തുമെന്ന് ഡിഎംഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക