|    Feb 21 Wed, 2018 11:00 am
FLASH NEWS
Home   >  Kerala   >  

പൊന്നമ്പല മേട്ടില്‍ മകര ജ്യോതി തെളിഞ്ഞു

Published : 14th January 2017 | Posted By: G.A.G

sabarimala-makaravilakku

ശബരിമല : ശരണം വിളികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമല പൊന്നമ്പല മേട്ടില്‍ മകര ജ്യോതി തെളിഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെ ശരം കുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ദേവസ്വം പ്രതിനിധികളും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചു. ഘോഷയാത്ര പതിനെട്ടാം പടി കയറി സോപാനത്തിലെത്തി. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരവാഭരണം ഏറ്റുവാങ്ങി. തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.

രണ്ടു ദശാബ്ദ കാലത്തിനിടയില്‍ നടന്ന ഏറ്റവും കൃത്യതയാര്‍ന്നതും തൃപ്തികരവുമായ മണ്ഡല മകരവിളക്ക് മഹോത്‌സവമാണ് ഇത്തവണത്തേതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  മകരസംക്രമ പൂജയ്ക്ക് ശേഷം സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞത് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. അന്നദാനം വിപുലമായ രീതിയില്‍ നടത്താനായി. മകരവിളക്ക് കഴിഞ്ഞാലുടന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ഷേത്രത്തിന്റെ മറ്റു വികസന പ്രവര്‍ത്തനങ്ങളും ആരംഭിക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വനഭൂമി വിട്ടുകിട്ടാനായി പരമാവധി സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss