|    Mar 26 Sun, 2017 8:40 pm
FLASH NEWS

പൊതു ശ്മശാനത്തില്‍ പുകക്കുഴല്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Published : 6th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊതു ശ്മശാനത്തില്‍ പുകക്കുഴല്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് പരിസരങ്ങളില്‍ ദുരിതം. നിത്യേന മൂന്ന് മൃതദേഹങ്ങളെങ്കിലും ഇവിടെ ദഹിപ്പിക്കുന്നുണ്ട്. ഒരേ സമയം മൂന്ന് ദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. എന്നിട്ടും ഇവിടെ പുകക്കുഴല്‍ സ്ഥാപിക്കാത്തത് മൂലം തൊട്ടടുത്തുള്ള രണ്ട് ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനക്കെത്തുന്നവര്‍ക്കും ജില്ലാ ഹോമിയോ ആശുപത്രിയില്‍ ചികില്‍സക്കെത്തുന്നവര്‍ക്കും പരിസരവാസികള്‍ക്കും ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഇക്കേരി രാജവംശത്തിന്റെ കാലത്തുള്ളതാണ് ഹൊസ്ദുര്‍ഗ് കോട്ടക്കടുത്തുള്ള ഈ ശ്മശാനം. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി കെ മാധവന്‍ പഞ്ചായത്ത് പ്രസിഡന്റായ കാലത്താണ് റവന്യൂ വകുപ്പില്‍ നിന്നും 23 സെന്റ് സ്ഥലം ഇതിനായി വാങ്ങിയത്. ടി വി ശൈലജ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണായ കാലത്ത് 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുണ്ടാക്കി ശ്മശാനം ആധുനികവല്‍ക്കരിച്ചു. മൂന്ന് ക്ലാസ്റ്റ് അയേണ്‍ ബര്‍ണറോട് കൂടിയാണ് ശ്മശാനം നവീകരിച്ചത്. ശ്മശാനം ഹൊസ്ദുര്‍ഗ് കോട്ടക്കടുത്തായതിനാല്‍ പുരാവസ്തുവകുപ്പിന്റെയും പൈതൃക സമിതിയുടെയും എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നെങ്കിലും കോ ണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായിരുന്ന ടി വി നാരായണമാരാരുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ശ്മശാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയായിരുന്നു. ഇപ്പേ ാള്‍ ശ്രീ മാരിഅമ്മ സേവാസമിതിയുടെ നിയന്ത്രണത്തിലുള്ള ശ്മശാനത്തില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത് പുകക്കുഴല്‍ നിര്‍മാണമടക്കമുള്ള അടിയന്തിര കാര്യങ്ങള്‍ നഗരസഭ അധികൃതര്‍ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക