|    Sep 26 Tue, 2017 8:11 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം

Published : 28th August 2016 | Posted By: SMR

കോഴിക്കോട്: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നു സംസ്ഥാന പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 7000 ഓളം അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ജോലിചെയ്യുന്ന ഒന്നര ലക്ഷത്തോളം അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും അതിനായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നും അവര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും പദ്ധതികളും കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചതിന്റെ ഫലമാണ് അഖിലേന്ത്യാ ശരാശരിയില്‍ കേരളം 18ാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടതെന്നും അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക