|    Jun 26 Mon, 2017 12:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൊതു വിതരണ മേഖല കംപ്യൂട്ടര്‍ വല്‍ക്കരിക്കണമെന്ന് ഹരജി

Published : 16th November 2016 | Posted By: SMR

കൊച്ചി: പൊതു വിതരണമേഖലയില്‍ കംപ്യൂട്ടര്‍വല്‍ക്കരണവും ഡോര്‍ സ്റ്റെപ്പ് വിതരണവും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. റേഷന്‍ വിതരണത്തിലുള്‍പ്പെടെ നിലനില്‍ക്കുന്ന കരിഞ്ചന്തയും അഴിമതിയും ഒഴിവാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച കമ്മീഷനുകളും ലോകാരോഗ്യ സംഘടനയും നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ആലപ്പുഴയിലെ അംഗീകൃത റീട്ടെയില്‍ റേഷന്‍ വ്യാപാരികളാണ് ഹരജി നല്‍കിയിട്ടുള്ളത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴിലെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായും ഇത് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശമുണ്ടായി. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഡോര്‍സ്റ്റെപ്പ് വിതരണ നടപടി 2015ല്‍ തുടങ്ങി. എന്നാല്‍, അതേവര്‍ഷം മെയ്, ജൂണ്‍ മാസത്തോടെ ഇത് അവസാനിച്ചു. ഈ സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിച്ച് ഹരജി നല്‍കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക