|    Apr 29 Sat, 2017 7:11 am
FLASH NEWS

പൊതു റോഡ് സ്വകാര്യ വ്യക്തികള്‍ തടസ്സപ്പെടുത്തിയതായി പരാതി

Published : 21st October 2016 | Posted By: SMR

കൊടുവള്ളി: നഗരസഭയിലെ നെടുമല ഡിവിഷനില്‍പ്പെട്ട കൊടുവന്‍ മുഴി പള്ളിഅരക്കമ്പ്രം റോഡ് സ്വകാര്യ വ്യക്തികള്‍ തടസ്സപ്പെടുത്തിയതായി പരാതി. നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ റോഡ് തടസ്സപ്പെടുത്തിയതിനെതിരെ പ്രദേശവാസികളും നഗരസഭ കൗണ്‍സിലര്‍ നിഷിതയുമാണ് നഗരസഭാ സെക്രട്ടറി, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. മുപ്പത് വര്‍ഷത്തോളം പഴക്കമുള്ളതാണ് റോഡ്.നൂറിലധികം പേര്‍ യാത്ര ചെയ്ത് വരുന്ന റോഡ് പൊതുവഴിയല്ലെന്ന് പറഞ്ഞ് പ്രദേശത്തെ സ്വകാര്യ വ്യക്തികള്‍ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ച് തടസ്സപ്പെടുത്തിയതായാണ് പറയുന്നത്.പൊതു റോഡായി ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയില്ലെന്നാണത്രെ ഇവരുടെ വാദം. റോഡ് നവികരണത്തിന് ഫണ്ട് അനുവദിക്കുമ്പോഴെല്ലാം തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.തര്‍ക്കം മൂലം റോഡിലൂടെ പ്രദേശവാസികള്‍ക്ക് വാഹനങ്ങള്‍ കൊണ്ട് പോവാനോ യാത്ര ചെയ്യാനോ കഴിയുന്നില്ല.റോഡിലെ തടസ്സം നീക്കി യാത്രാ സൗകര്യം ഒരുക്കണമെന്ന് നാട്ടുകാര്‍ നഗരസഭക്കും പോലിസിനും നല്‍കിയ പരാതിയെ തുടര്‍ന്ന്, നഗരസഭാ സെക്രട്ടറി സ്വകാര്യ വ്യക്തികള്‍ക്ക് രണ്ട് തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. രണ്ട് നോട്ടിസിനും മറുപടി ലഭിക്കാത്തതിനാല്‍ ഇന്ന് വെള്ളിയാഴ്ച്ച പോലിസിന്റെ സഹായത്തോടെ നഗരസഭയുടെ അധീനതയിലുള്ള റോഡ് തടസ്സപ്പെടുത്തിയത് നീക്കംചെയ്യുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ എ പി മജിദ് പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day