|    Dec 13 Wed, 2017 2:47 pm
FLASH NEWS

പൊതു നിയമാവലി ഉപേക്ഷിക്കണം: എസ്‌ജെഎം

Published : 20th March 2017 | Posted By: fsq

കണ്ണൂര്‍: സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുടെ ഭരണ സംവിധാനത്തിന് പൊതു നിയമാവലി കൊണ്ടുവരാനുള്ള കേരളാവഖഫ് ബോര്‍ഡിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫിന്റെ ഉദ്ദേശ്യത്തിനെതിരായുള്ള നിയമം നടപ്പായാല്‍ വിശ്വാസികളുടെ എതിര്‍പ്പിനും അനാവശ്യ വ്യവഹാരങ്ങള്‍ക്കും ഇടവരുത്തും. നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരങ്ങള്‍ ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരാവുന്ന നിയമാവലി അപ്രായോഗികമാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. എസ് ബി എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി വി അബൂബക്കര്‍ സഖാഫി, ശാഫി ലത്തീഫി, ആര്‍ അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മൊയ്തു മുസ്‌ല്യാര്‍, അബൂബക്കര്‍ സിദ്ദീഖ് ലത്തീഫി, സി എം മൗലവി ചപ്പാരപ്പടവ്, ഗഫൂര്‍ സഖാഫി മാട്ടൂല്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക